അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ബിജെപി കേരള ഘടകം; കേന്ദ്രമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി കണ്ണന്താനത്തിനെതിരെ ബിജെപിയില്‍ രൂക്ഷ വിമര്‍ശം. ബിജെപി ഭാരവാഹി യോഗത്തിലാണ് വിമര്‍ശനം. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍. ശിവരാജന്‍, പി.പി. വാവ എന്നിവരാണ് കണ്ണന്താനത്തിനെതിരെ ആഞ്ഞടിച്ചത്.

കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍കട്ടീല്‍, എച്ച്. രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശം. കണ്ണന്താനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ്. പിണറായി വിജയനെ തന്റെ ഗുരുവായാണ് അദ്ദേഹം കാണുന്നത്. പിന്നെ ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്ത്തും. ഇത് പാര്‍ട്ടിക്ക് ബാധ്യതയാണ് എന്നിങ്ങനെ നീളുന്നു കണ്ണന്താനത്തിനെതിരായ വിമര്‍ശനങ്ങള്‍. സംസ്ഥാനനേതാക്കളില്‍ ഒരാള്‍പോലും കണ്ണന്താനത്തിന് അനുകൂലമായി സംസാരിച്ചില്ല. വീണ്ടും കണ്ണന്താനത്തെ വിമര്‍ശിക്കാന്‍ തുനിഞ്ഞവരോട്, ഒരേ കാര്യങ്ങള്‍ ഒന്നിലധികംപേര്‍ പറയേണ്ട എന്ന് വിലക്കുക മാത്രമേ ചെയ്തുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകമണ്ടത്തരങ്ങളാണ് കണ്ണന്താനം വിളിച്ചുപറയുന്നതെന്നും വിമര്‍ശമുണ്ടായി. കേന്ദ്രമന്ത്രി നല്ല കഴിവുള്ളയാളാണ്. പക്ഷേ, രാഷ്ട്രീയം അറിയില്ലെന്നായിരുന്നു ശിവരാജന്റെ പരിഹാസം. അദ്ദേഹത്തിന്റെ കഴിവുകള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാല്‍തന്നെ പത്രക്കാരോട് വാ തുറക്കരുതെന്നും. പാലക്കാട്ട് എത്തിയ കണ്ണന്താനം എം.ബി. രാജേഷ് എം.പി.യെ പുകഴ്ത്തിയ കാര്യവും ശിവരാജന്‍ തമാശയായി അവതരിപ്പിച്ചു.

Top