ചുവപ്പിനെ കാവിയാക്കാന്‍ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതല്ല’; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ചുവപ്പിനെ കാവിയാക്കാന്‍ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാല്‍ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുക. നാളെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Top