മിന്നൽ വേഗത്തിൽ ഗതിമാൻ എക്‌സ്പ്രസ്: സുന്ദരിമാരായ ട്രെയിൻ ഹോസ്റ്റസുമാരും..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ട്രെയിൻ ഹോസ്റ്റസുമാരുടെ സേവനം ലഭ്യമാക്കുന്ന മിന്നൽ വേഗ ട്രെയിൻ ഗതിമാൻ എക്‌സ്പ്രസ് യാത്ര തുടങ്ങി. ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്കു 100 മിനിറ്റിൽ എത്തിച്ചേരാൻ സാധിക്കുന്ന അതിവേഗ ട്രെയിനാണ് മിന്നൽ വേഗത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്നലെ ന്യൂ ഡൽഹിയിൽ ട്രെയിനിന്റെ ആദ്യ യാത്ര ആരംഭിച്ചു.
160 കിലോമീറ്റർ വേഗത്തിൽ പായുന്ന ഇന്ത്യയിലെ ആദ്യ ട്രെയിനായ ഗതിമാൻ എക്‌സ്പ്രസ് നിശ്ചയിച്ചതിലും ഒരു മിനിറ്റ് നേരത്തെ – 99 -ാം മിനിറ്റിൽ- യാണ് ആഗ്രയിൽ എത്തിയത്. നിലവിലുള്ള യമുനാ എക്‌സ്പ്രസിനു ബദലായാണ് ഇപ്പോൾ പുതിയ അതിവേഗ എക്‌സ്പ്രസ് റയിൽവേ രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹസ്രന്ത് നിസാമുദീൻ റയിൽവേ സ്റ്റേഷനിൽ കേന്ദ്ര റയിൽവേ മന്ത്രി സുരേഷ്പ്രഭുവാണ് ട്രെയിന്റെ ആദ്യ യാത്ര ഫഌഗ് ഓഫ് ചെയ്തത്.
ട്രെയിനിൽ യാത്രക്കാർക്കായി ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു വിതരണം ചെയ്യുന്നതിനായി പതിനഞ്ചു ട്രെയിൻ ഹോസ്റ്റസുമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രെയിൻ മിന്നൽ വേഗത്തിൽ പായുന്നതിന്റെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top