ക്രൂരമായ അബോര്‍ഷന്‍ …പെണ്‍കുട്ടിയുടെ കാല്‍ കെട്ടി, ഭ്രൂണം പുറത്ത് വരുന്നത് വരെ വയര്‍ അമര്‍ത്തി.. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കുകള്‍

ബുലന്ദ്ഷര്‍:അതിക്രൂരമായി പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷനിരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയിലാണ് പീഡനത്തിന് ഇരയായ 14 വയസ്സ്‌കാരിയുടെ ഗര്‍ഭം ക്രൂരമായി നടത്തിയത്. ഗര്‍ഭണിയായ പെണ്‍കുട്ടിയുടെ വയര്‍ എട്ട് മണിക്കൂറോളം അമര്‍ത്തി ഭ്രൂണത്തെ പുറത്തെടുക്കുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് ഭൈപുര ഗ്രാമത്തിലെ മുഹമ്മദ് യൂനസ് (20) രണ്ട് തവണയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് മുഹമ്മദ് യൂനസ് പെണ്‍കുട്ടിയെ വിരട്ടുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാവ് സമീപത്തുള്ള നഴ്‌സിങ്ങ് ഹോമില്‍ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍‍ അറിയുന്നത്. എന്നാല്‍ മുഹമ്മദ് യൂനസിന്റെ മാതാവ് 1000 രൂപ പെണ്‍കുട്ടിയ്ക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.rape

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ട് മണിക്കൂറോളം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ വയര്‍ അമര്‍ത്തി ഭ്രൂണം പുറത്തെടുത്ത ഡോക്ടര്‍ പിന്നീട് അബോര്‍ഷന് മുഴുവന്‍ തുക ലഭിച്ചില്ല എന്ന കാരണത്താല്‍ ബോധ രഹിതയായ പെണ്‍കുട്ടിയെ കുടുംബത്തിന് വിട്ടു നല്‍കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സംഭവങ്ങള്‍ പൊലീസിനെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ഡോക്ടര്‍ പെണ്‍കുട്ടിയെ വിട്ടു നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയും പുറത്തെടുത്ത ഭ്രൂണവുമായി കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് യൂനസിന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഗര്‍ഭം അലസിപ്പിച്ച നഴ്‌സിങ്ങ് ഹോം ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയുകയും സംസ്ഥാന ആരോഗ്യ വകുപ്പ് നഴ്‌സിങ്ങ് ഹോം പൂട്ടിക്കുകയും ചെയ്തു

Top