കഴുത്തില്‍ ‘അള്ളാ’യെന്ന് അറബിയില്‍ ആലേഖനം ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആടിന് അതിന്റെ ഉടമയിട്ട വില 1,00,00,786 രൂപ. ഒരു കോടി രൂപ വിലയിട്ട ആടിനെ കാണാന്‍ ആളുകള്‍ നിരവധി എത്തിയെങ്കിലും 50 ലക്ഷത്തിന് പോലും വാങ്ങാന്‍ ആരും തയ്യാറായില്ല. വെളുത്ത രോമത്തില്‍ ബ്രൗണ്‍ പുള്ളികളുള്ള ആടാണ് ഈ കര്‍ഷകന് ഭാഗ്യവുമായി എത്തിയത്. കഴുത്തില്‍ ബ്രൗണ്‍ നിറത്തില്‍ കാണുന്ന പുള്ളികള്‍ അറബിയില്‍ ‘അള്ളാ’യെന്നതിന്റെ അടയാളം ആണെന്ന പ്രചാരണമാണ് ഈ ആടിനെ കാണാന്‍ വന്‍ ജനപ്രവാഹമുണ്ടാക്കിയത്. ഈ ആടിനെ ദൈവം നല്‍കിയതാണെന്നാണ് ഉടമ കപില്‍ സൊഹൈല്‍ പറയുന്നത്.
15 മാസം പ്രായമുള്ളതാണ് സൊഹൈലിന്റെ ആട്. അജ്മീറില്‍ നിന്ന് നാലു ദിവസം യാത്ര ചെയ്താണ് ദിയോനറില്‍ തന്റെ ആടുമായി സൊഹൈല്‍ എത്തിയത്. ബക്രീദ് പ്രമാണിച്ച് തന്റെ ആടിന് ഒരു കോടി രൂപയും ഇയാള്‍ വിലയിട്ടു. ആയിരക്കണക്കിന് പേര്‍ ആടിനെ കാണാന്‍ എത്തിയെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. കനത്ത മഴയെ തുടര്‍ന്ന് വിപണി ആകെ മോശമായി. മഴയില്‍ ആടുകള്‍ നനഞ്ഞുകുളിച്ചതിനാല്‍ ആളുകള്‍ കുറഞ്ഞ വിലയാണ് പേശിയത്. ഇതോടെ ആടിനെ പകുതി വിലയ്ക്ക് നല്‍കാന്‍ തന്റെ പിതാവ് തയ്യാറായി. വ്യാഴാഴ്ചയോടെ വില 51,00,786 രൂപയായി കുറച്ചു.
നിരവധി മൗലവിമാരും ഖാസിമാരും ആടിനെ കാണാന്‍ എത്തിയെങ്കിലും എല്ലാവരും വിലപേശി പോകുകയാണ് ചെയ്തതെന്ന് സൊഹൈല്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ബലിപെരുന്നാള്‍ അവസരത്തില്‍ അജ്മീറില്‍ നിന്നും ആടുകളുമായി ഇവര്‍ മാര്‍ക്കറ്റില്‍ എത്താറുണ്ട്. 64 ഏക്കര്‍ സ്ഥലത്താണ് ദിനോനഗറിലെ അറവഒളാല സ്ഥിതി ചെയ്യുന്നത്. ഒരു ലക്ഷത്തിലേറെ ആടുകളെയും 5,700 പോത്തുകളെയുമാണ് ഈ ദിവസങ്ങളില്‍ ഇവിടെ കച്ചവടത്തിനായി കൊണ്ടുവന്നത്.