മിഷേലിന്റെ മരണത്തില്‍ പോലീസ് കഥയില്‍ അടിമുടി ദുരൂഹത; മാനം രക്ഷിക്കാന്‍ കൊച്ചി പോലീസിന്റെ വ്യാജപ്രചരണം; വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകം ?

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോലീസ് കഥ വിശ്വസിക്കാതെ നാട്ടുകാരും മരണപ്പെട്ട മിഷേലിന്റെ മാതാപിതാക്കളും. യുവാവിന്റെ കടുത്ത സമ്മര്‍ദ്ദം സഹിക്കാതെ വിദ്യാര്‍ത്ഥിനി മരണപ്പെട്ടുവെന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിനായി അറസ്റ്റിലായ യുവിവാന്റെ ഫോണ്‍ വിശദാംശങ്ങളും പോലീസ് നല്‍കി. എന്നാല്‍ ഞായറാഴ്ച്ച വൈകീട്ട് മുതല്‍ കാണാതായ മിഷേല്‍ മണിക്കൂറുകളോളം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് പോലീസ് മറുപടി നല്‍കിയട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ച്ച മറയ്ക്കാനാണ് കള്ളക്കഥയുണ്ടാക്കി പുതിയ അറസ്റ്റെന്നാണ് സൂചന. കുട്ടിയെ കാണാനില്ലെന്ന വിവരം അന്ന് രാത്രി തന്നെ പോലിസിനെ അറിയിച്ചിട്ടും ചെറുവിരലനക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. പോലീസിന്റെ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കില്‍ മിഷേലിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പോലീസിനെതിരെ പരാതി ശക്തമായതോടെയാണ് ആത്മഹത്യ പ്രേരണ ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മിഷേലിന്റ മരണവുമായി ബന്ധപ്പെട്ട് പിറവം പാലച്ചുവട് സ്വദേശി മോളയില്‍ ബേബിയുടെ മകന്‍ ക്രോണിനെ(25)പൊലീസ് അറസ്റ്റു ചെയ്തതിനോട് പിതാവ് പെരിയപ്പുറം എണ്ണക്കാപ്പിള്ളീല്‍ ഷാജി വര്‍ഗീസിന്റെ പ്രതിരണം ഇങ്ങനെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രോണിനുമായി തന്റെ കുടുംബത്തിന് ബന്ധമില്ലെന്നും മാധ്യമങ്ങള്‍ വഴി പുറത്തുവന്നപ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നതെന്നും ഷാജി പറഞ്ഞു മകളുടെ മൊബൈല്‍, ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവദിവസം ബൈക്കില്‍ പിന്നാലെയെത്തി പിന്‍തുടര്‍ന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള തലശേരിക്കാരന്‍ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന്റെ മുഖത്ത് മൂക്കിനു സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് ഉണ്ടായിരുന്നു. ഇത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായതാണോ എന്നും സംശയം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടെന്നും ഷാജി പറഞ്ഞു.

ഇതിലും ഉപരിയായി കാണാതായി നേരത്തോടു നേരം പിന്നിട്ട് കൊച്ചി വാര്‍ഫില്‍ നിന്നും മൃതദേഹം കണ്ടെടുത്തപ്പോള്‍ നിറവ്യത്യാസമുണ്ടാവുകയോ വികൃതമാവുകയോ ചെയ്തിരുന്നില്ല. വെള്ളം ഉള്ളില്‍ ചെന്ന ലക്ഷണവും ഉണ്ടായിരുന്നില്ല. പഠനകേന്ദ്രത്തില്‍ കൊണ്ടുവിടുമ്പോഴും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴും ഭാര്യയോ ഞാനോ ആണ് കൂട്ടുപോകാറുള്ളത്. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരെത്തും പിടിയുമില്ലാത്ത അവളെങ്ങനെ വെണ്ടുരുത്തി പാലത്തിലും ഗോശ്രീ പാലത്തിലുമൊക്കെ എത്തും.

ഇതെല്ലാം കണക്കിലെടുത്താണ് മകള്‍ ആത്മഹത്യചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്‍കാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്നലെയാണ് മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ അറസ്റ്റു ചെയ്തത്. രണ്ടുവര്‍ഷമായി മിഷേലുമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കലൂര്‍ പള്ളിക്ക് മുന്നില്‍ വച്ച് കൈയേറ്റം ചെയ്തതോടെ മിഷേല്‍ ഇയാളുമായി തെറ്റി.

ദുഃസ്വഭാവങ്ങള്‍ക്കടിമയും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെന്നും ഇതേത്തുടര്‍ന്ന് ഇയാള്‍ ഫോണ്‍വിളിച്ചും മെസേജുകളയച്ചും ഭീഷിണിപ്പെടുത്തിയിരുന്നെന്നും ശല്യം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസ് നിഗമനം.വെണ്ടുരുത്തി പാലത്തില്‍ നിന്നോ ഗോശ്രീ പാലത്തില്‍ നിന്നോ ആകാം മിഷേല്‍ വെള്ളത്തിലേക്ക് ചാടിയതെന്ന സംശയവും പൊലീസ് വീട്ടുകാരുമായി പങ്കുവച്ചിരുന്നു.

Top