കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലന്ന് സുഹൃത്ത്. പൊലീസിന് നല്കിയ മൊഴിയിലാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മിഷേലിനെ ക്രോണിന് ഉപദ്രവിച്ചിരുന്നെന്നും ആത്മഹത്യ ചെയ്യുവാണേല് ഇതിനു മുന്‍പ് തന്നെ മിഷേല്‍ അത് ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് മൊഴിനല്‍കി.
ഒരിക്കല്‍ മിഷേലിനെ കാണാന്‍ വന്ന ക്രോണിനുമായി വാക്കുതര്‍ക്കമുണ്ടാകുകയും മിഷേലിനെ ഇയാള്‍ അടിക്കുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ ഉറ്റ സുഹൃത്ത് പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. സുഹൃത്തിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആത്മഹത്യ ചെയ്യുവാണേല് മിഷേല്‍ അന്ന് ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
എല്ലാ തുറന്നു പറയുന്ന മിഷേല്‍ ക്രോണിനുമായി വഴക്കുള്ള കാര്യം പറഞ്ഞില്ലന്നും, അഞ്ചാം തിയ്യതി ഫോണില്‍ വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചത്. 27ാം തിയ്യതി വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നുവെന്നും സുഹൃത്ത് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ക്രാണിനുമായി ഇതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിടിച്ചു നിന്ന മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്നും മിഷേലിന്റെ സുഹൃത്ത് പറയുന്നു