ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന നിതംബ മത്സരത്തിന്റെ ഫലപ്രഖ്യാപനവേള അടിപിടിയില്‍ കലാശിച്ചു. സാവോപോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം. മുഖസൗന്ദര്യത്തേക്കാള്‍ ആരാധകരുള്ള മറ്റൊരു സൗന്ദര്യ മത്സരമാണ് നിതംബസൗന്ദര്യ മത്സരം
ഫലപ്രഖ്യാപനത്തിനു ശേഷം തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോണ്‍ നിറച്ചതാണെന്നും അവകാശപ്പെട്ട് കടന്നുവന്ന യുവതി ജേതാവായ യുവതിയുടെ റിബണ്‍ വലിച്ച് കീറിയതോടെയാണ് അടിപിടിയായത്.
വേദിയില്‍ മത്സരാര്‍ത്ഥികള്‍ നിരന്നുനില്‍ക്കെ റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലന്‍ സന്റാനെയെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്കുള്ള റിബണ്‍ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ രംഗത്ത് എത്തി എലന്റെ റിബണ്‍ കീറിക്കളയുകയും ബഹളം ഉണ്ടാക്കിയതും.
എലന്റെ നിതംബം സിലിക്കോണ്‍ നിറച്ചതാണെന്നും മത്സരാര്‍ത്ഥികളില്‍ തന്റേതുമാത്രമാണ് യഥാര്‍ത്ഥ നിതംബമെന്നും പറഞ്ഞായിരുന്നു അലീന ബഹളമുണ്ടാക്കിയത്. ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലീന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അലീനയായിരുന്നു.
റിബണ്‍ വലിച്ചെടുത്തെങ്കിലും തന്നില്‍ നിന്ന് കിരീടം തട്ടിപ്പറിക്കാന്‍ അലീനയ്ക്ക് കഴിയില്ലെന്ന് എലന്‍ പ്രതികരിച്ചു. തന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നും അതുകൊണ്ടാണ് താന്‍ വിജയി ആയതെന്നും അലീനയുടേത് നിരാശകൊണ്ടുണ്ടായ പ്രതിഷേധമാണെന്നും എലന്‍ പറഞ്ഞു.