സ്വന്തം ലേഖകൻ
മിസ് ഇന്ത്യയും സിനിമാതാരവുമാണ് പൂജ ചോപ്ര. കമാന്റോ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും മികച്ച് വേഷങ്ങളൊന്നും താരത്തെ തേടിയെത്തിയില്ല. നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു രണ്ടാം അങ്കത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് പൂജ.അതിനിടയിലാണ് പൂജയുടെ ഹൃദയം തകര്ക്കുന്ന ഒരും സംഭവമുണ്ടായത്. കാമുകന് വിശ്വാസ വഞ്ചന കാണിച്ചതാണ് പൂജയെ തളര്ത്തിയതെന്ന് ബോളിവുഡ് ഗോസിപ്പ് സൈറ്റുകള് റിപ്പോര്ട്ട് ചെയ്തു.
കാമുകന്റെ മുന്കാമുകി പൂജയ്ക്ക് രണ്ട് ചിത്രങ്ങള് അയച്ചു കൊടുത്തതാണ് എല്ലാ പ്രശ്‌നങ്ങള്ക്കും തുടക്കം കുറിക്കുന്നത്. മുന്കാമുകിയ്‌ക്കൊപ്പം അയാള് കിടക്കപങ്കിടുന്ന ദൃശ്യങ്ങളായിരുന്നു അത്. പൂജയുമായുള്ള ബന്ധം നന്നായി പോയികൊണ്ടിരിക്കുന്ന അവസ്ഥയിലാണ് അയാള് അങ്ങനെ ചെയ്തത്. പൂജയ്ക്ക് ഫോട്ടോ അയച്ച് തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്ക്കുകയായിരുന്നു ആ സ്ത്രിയുടെ ലക്ഷ്യം.
പിന്നീട് പൂജ ഒന്നും ആലോചിച്ചില്ലെന്നും കാമുകനെ വിളിച്ച് ബന്ധത്തില്‌നിന്ന് ഒഴിയുകയാണെന്ന് വ്യക്തമാക്കിയെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു