പതിനേഴാം വയസ്സിൽ സുഹൃത്തുക്കൾ പിച്ചിച്ചീന്തിയ ലോക സുന്ദരിയുടെ വെളിപ്പെടുത്തൽ മനസ്സ് മരവിപ്പിക്കുന്നത്.ലോക സുന്ദരി പട്ടത്തിലേക്കുള്ള ഓട്ടത്തിന് മുമ്പ് തന്നെ തകര്‍ത്ത സുഹൃത്തുക്കളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് യുവതി. കൗമാരകാലത്ത് ഇരയാക്കപ്പെട്ട ക്രൂരമായ കൂട്ടബലാത്സംഗത്തെക്കുറിച്ചാണ് ഓസ്‌ട്രേലിയന്‍ മോഡലും ലോകസുന്ദരി മത്സരത്തിലെ ഫൈനലിസ്റ്റുമായ യുവതി ധീരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദക്ഷിണ സുഡാനില്‍ ജനിച്ച സുന്ദരി അഡാവു മോര്‍ണിയാംഗ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട സംസാരത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ തങ്ങളുടെ സമൂഹത്തിനിടയിലെ അധികം പുറത്തു വരാത്ത ബലാത്സംഗ സംസ്‌ക്കാരത്തെക്കുറിച്ച് സംസാര വിഷയമാകാന്‍ വേണ്ടിയാണ് താന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും പറയുന്നു. ഓസ്‌ട്രേലിയയിലെ ദക്ഷിണ സുഡാന്‍ വംശജര്‍ക്കിടയിലെ യുവാക്കള്‍ സ്വസമുദായത്തിലെ സ്ത്രീകളെ ബഹുമാനിക്കാറില്ലെന്നും കൗമാരക്കാരികളെ പോലും ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കാറുണ്ടെന്നും പറയുന്നു. കൗമാര കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുമ്പോള്‍ ഇവര്‍ തകര്‍ന്നുുപോയിരുന്നു. 17 ാം വയസ്സില്‍ താന്‍ നേരിട്ട കൂട്ട ബലാത്സംഗത്തെക്കുറിച്ച് 22 ാം വയസ്സില്‍ വെളിപ്പെടുത്തുമ്പോള്‍ പോലും യുവതി പൊട്ടിക്കരയുന്നുണ്ട്. 2012 ജനുവരി 2 നായിരുന്നു സംഭവം. കാമുകനുമായി പിരിഞ്ഞ ശേഷം രണ്ടു യുവാക്കളായിരുന്നു അഡാവുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. പ്രണയം തകര്‍ന്നതോടെ മാനസീകമായി ഇവര്‍ ഏറെ തളര്‍ന്നിരുന്നതിനാല്‍ മാനസീക പിന്തുണ അത്യാവശ്യമായിരുന്നു.
ഒരിക്കല്‍ ഈ സുഹൃത്തുക്കള്‍ എല്ലാ പ്രശ്‌നങ്ങളും ഇത് പരിഹാരമാകുമെന്നു പറഞ്ഞ് മദ്യം കൊണ്ടുവന്നു. ലഹരി വേദന മറക്കാന്‍ ആദ്യം സഹായിച്ചെങ്കിലും പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ എന്നന്നേക്കുമായി തകര്‍ക്കുന്നതായിരുന്നു. സംസാരം കേട്ട് ബോധം വരുമ്പോള്‍ സുഹൃത്തുക്കളായി ഒപ്പമുണ്ടായിരുന്ന കാപാലികന്മാര്‍ തന്റെ കാലുകള്‍ പിടിച്ച് അകത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഇവരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ബലാത്സംഗത്തിന് അവസരമൊരുക്കി അക്കാര്യത്തില്‍ സഹായിച്ചു. മറ്റേയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. മിണ്ടാന്‍ പോലും കഴിയുമായിരുന്നില്ല. നാവു ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. കണ്ണുപോലും തുറക്കാന്‍ വയ്യായിരുന്നു.
കണ്ണു പ്രയാസപ്പെട്ട് തുറന്നപ്പോള്‍ കാഴ്ച മങ്ങി. താന്‍ ഏറെ വിശ്വസിച്ചിരുന്നവരില്‍ നിന്നും വന്ന കാര്യങ്ങള്‍ വിശ്വസിക്കാനാകുമായിരുന്നില്ല. അഡാവു പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇവര്‍ പിടിയിലായി. എന്നാല്‍ സ്വന്തം സമൂഹത്തില്‍ നിന്നും പിന്തുണയ്ക്കുന്നതിന് പകരം ക്രൂരമായ മാനസീക പീഡനമാണ് പിന്നീടുണ്ടായത്. താന്‍ ആവശ്യപ്പെട്ടിട്ടാണ് യുവാക്കള്‍ അങ്ങിനെ ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സംസാരം കൂടി വന്നപ്പോള്‍ അഡാവു കേസും പുക്കേറും വേണ്ടെന്ന് വെച്ച് മെല്‍ബണിലേക്ക് കുടിയേറി. കടുത്ത മാനസിക സംഘര്‍ഷം ഒട്ടും വിട്ടില്ല. എല്ലാം നഷ്ടമായെന്നും താന്‍ ഇനി ഒന്നിനും കൊള്ളത്തവളാണെന്നും തോന്നി. എല്ലാ രീതിയിലും തകര്‍ന്നെന്നും ഇവര്‍ പറഞ്ഞു.
പിന്നീട് കാലക്രമേണ തന്റെ അക്രമികള്‍ക്ക് മാപ്പു കൊടുത്തു. സംഭവത്തെ അതിജീവിക്കാന്‍ കരുത്തു തന്നതില്‍ ദൈവത്തിന് നന്ദിയും പറഞ്ഞു. തന്റെ ഈ വെളിപ്പെടുത്തല്‍ തന്നെ ദുരനുഭവം നേരിടേണ്ടി വന്ന തന്നെപ്പോലെയുള്ളവര്‍ അക്കാര്യം തുറന്നു പറയാന്‍ മുമ്പോട്ട് വരാനുള്ള പ്രചോദനത്തിന് വേണ്ടിയാണ്. അക്കാര്യം ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തുകയും നീതി തേടാന്‍ മടി കാട്ടരുതെന്നും അഡാവു ഉപദേശിക്കുന്നു. ഒരു പെണ്‍കുട്ടി മദ്യപിച്ചാല്‍ അവളുടെ ശരീരത്തിന്റെ അവകാശം മറ്റൊരാള്‍ക്ക് നല്‍കി എന്നല്ല അര്‍ത്ഥമാക്കേണ്ടതെന്നു മനസ്സിലാക്കണമെന്നും ഇങ്ങിനെ ഒരു കാര്യം പറയാന്‍ തനിക്ക് ആറു വര്‍ഷമാണ് വേണ്ടി വന്നതെന്നും ആ ദിവസം തന്നില്‍ നിന്നും ഒന്നും അപഹരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്നും പറയുന്നു.
ലൈംഗിക പീഡനം നിശബ്ദമായി സഹിക്കേണ്ടി വന്ന അനേകം ഇരകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും തന്റെ സന്ദേശം പ്രചരിപ്പിക്കാനുമുള്ള ഇടമായിട്ടാണ് ലോക സുന്ദരി മത്സരവേദിയെ കാണുന്നതെന്നും ഇവര്‍ വ്യക്തമാക്കി. മിസ് വേള്‍ഡ് ഓസ്‌ട്രേലിയ കിരീടധാരണ ചടങ്ങ് ജൂലൈ 14 ഗ്രാന്റ് ഹ്യാട്ട് മെല്‍ബണിലാണ് നടക്കുക.