തിരിച്ചടിക്ക് ഒരുങ്ങി അമേരിക്കയും !. ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ മിസൈല്‍ പ്രതിരോധ പരീക്ഷണം

വാഷിംഗ്ടണ്‍: ലോക യുദ്ധഭീഷണി നിലനിൽക്കെ  ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തി. നേവിയും അമേരിക്കന്‍ മിസൈല്‍ ഏജന്‍സിയും സംയുക്തമായി ഹവായി ദ്വീപിലാണ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസം യു.എസ് സൈനിക താവളമായ ഗുവാമിനെ ലക്ഷ്യമാക്കി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിനുള്ള മറുപടിയാണ് അമേരിക്കയുടെ നടപടി. ‘സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ -6’ ഉപയോഗിച്ച്‌ നടത്തിയ പ്രതിരോധ പരീക്ഷണം വിജയകരമായിരുന്നെന്നും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും അമേരിക്കന്‍ മിസൈല്‍ ഏജന്‍സി വ്യക്തമാക്കി.

എന്നാല്‍ ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണം വെറും സാമ്ബിള്‍ മാത്രമാണെന്നും അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ 2700 കിലോമീറ്റര്‍ പറന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍ ഇനി ഇത്തരം പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണം പ്രദേശത്തെ മാത്രമല്ല മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് യു.എന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഉത്തര കൊറിയന്‍ സഖ്യകക്ഷികളായ ചൈനയും റഷ്യയും പോലും ഇക്കാര്യത്തില്‍ എതിര്‍പ്പുമായെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ 2700 കിലോമീറ്റര്‍ പറന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍ ഇനി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഷിന്‍സോ ആബെ പറഞ്ഞു.
അതേസമയം അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഈ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് അമേരിക്ക കാണുന്നത്. ഗുവാമിനെ ആക്രമിക്കണമെങ്കില്‍ ജപ്പാന് മുകളിലൂടെ മാത്രമെ മിസൈല്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളു. ഉത്തരകൊറിയയില്‍ നിന്ന് 3,500 കിലോമീറ്റര്‍ അകലെയാണ് ഗുവാം. കഴിഞ്ഞ ദിവസം മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന് നേരെയുള്ള പ്രകോപനം

Top