44 നാവികരുമായി ഒരു വര്‍ഷം മുമ്പ് കാണാതായ അന്തര്‍വാഹിനി കണ്ടെത്തി; അറ്റ്ലാന്റിക് സമുദ്രത്തില്‍ 800 മീറ്റര്‍ താഴ്ച്ചയിലാണ് അന്തര്‍വാഹിനി കണ്ടെത്തിയത്

നാവികരുമായി ഒരു വര്‍ഷത്തിന് മുമ്പ് കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍ വാഹിനി കണ്ടെത്തി. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഒരു വര്‍ഷം മുമ്പ് അര്‍ജന്റീനന്‍ അന്തര്‍വാഹിനി മുങ്ങിയത്.

അര്‍ജന്റീനന്‍ ഉപദ്വീപായ വാല്‍ദെസിനോട് സമീപത്തായി അറ്റ്ലാന്റിക് സമുദ്രത്തിലാണ് എ.ആര്‍.എ സാന്‍ ജുവാന്‍ എന്ന അന്തര്‍വാഹിനി കണ്ടെത്തിയതെന്ന് അര്‍ജന്റീനിയന്‍ നാവികസേന അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

44 നാവികരുമായി 2017 നവംബര്‍ 15 നായിരുന്നു ഈ അന്തര്‍വാഹിനി കാണാതായത്. നാവിക താവളത്തിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. അന്തര്‍വാഹിനിക്കുള്ളിലെ ബാറ്ററികളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത്.

18 രാജ്യങ്ങളില്‍ നിന്നുള്ള നാവിക വിദഗ്ദ്ധര്‍ ചേര്‍ന്ന് തിരിച്ചില്‍ നടത്തിയിരുന്നു. 800 മീറ്റര്‍ താഴ്ചയിലാണ് അന്തര്‍വാഹിനി കിടന്നിരുന്നത്.

Top