വാഷിംഗ്ടൺ : ആരെയും കരയിപ്പിക്കുന്ന വിധത്തിൽ നൊമ്പരമായി ആ കാഴ്ച. അമേരിക്കയില്‍ യാത്രയ്ക്കിടെ കാണാതായ മലയാളി കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ പിതാവ് സന്ദീപിന്റെ മൃതദേഹം പിന്‍സീറ്റില്‍ മകളെ രക്ഷിക്കാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയില്‍. കാറിന്റെ പിന്‍ സീറ്റില്‍ നിന്നും സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മോശമായതിനാല്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഏപ്രില്‍ ആറിന് കാണാതായ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും മൃതദേഹങ്ങളും കാറും കണ്ടെത്തി. പോര്‍ട്‌സ് ലാന്റില്‍ നിന്നും സാന്‍ഹോസേയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കുടുംബത്തെ കാണാതായത്. കരകവിഞ്ഞൊഴുകിയ ഈ നദിയില്‍ ഇവരുടെ വാഹനം ഒഴുക്കില്‍ പെട്ടതായി അധികൃതര്‍ക്ക് വിവരം കിട്ടിയിരുന്നു. ഉല്ലാസയാത്രയ്ക്ക് പോയി നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
ആദ്യം കണ്ടെത്തിയത് സൗമ്യയുടെ മൃതദേഹം ആയിരുന്നു. നദിയിലെ വെള്ളം താഴ്ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം ഇന്നലെയാണ് മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ വാഹനവും കണ്ടെത്തിയത്. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍. ഇതിന് ശേഷം നടത്തിയ തെരച്ചിലില്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്ചയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു വശത്തെ ചില്ലു തകര്‍ന്ന നിലയിലായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സന്ദീപും സാച്ചിയും പിന്നിലെ സീറ്റിലായിരുന്നു. കുട്ടികളെ രക്ഷിക്കാനായി സന്ദീപ് പിന്‍സീറ്റിലേക്ക് വന്നതാകാമെന്നാണ് കരുതുന്നത്. മൃതദേഹങ്ങളും കാറും കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ജീര്‍ണ്ണിച്ച് ഏറെ മോശമായ നിലയിലാണ്.ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സ്‌നോയിഡിലെ ബന്ദുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പെട്രോളില്‍ നിന്നും ഒരു കാര്‍ അപകടത്തില്‍ പെട്ട വിവരം അറിഞ്ഞത്. ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍ വെച്ച് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയതായി ഒരു ദൃക്‌സാക്ഷി പോലീസിനെ അറിയിക്കുകയായിരുന്നു.
അപകടസ്ഥലത്തുനിന്ന് അര മൈൽ അകലെ നാലടിയിലേറെ താഴ്ചയിൽ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാർ.സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ കാറിൽ നിന്നു കണ്ടെടുത്തു മോർച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈൽ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചിൽ ശ്രമകരമായി മാറിയത്.പോർട്ട്ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന.യാത്രയ്ക്കിടയിൽ സാൻജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നതിനാൽ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്‍റെ പദ്ധതി.
യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് ജോലി ചെയ്തിരുന്നത് ലോസ് ഏഞ്ചല്‍സിനടുത്ത് സാന്റാ ക്‌ളരിറ്റയിലാണ്. 15 വര്‍ഷം മുമ്ബാണ് സന്ദീപ് സൂററ്റില്‍ നിന്നും യുഎസിലെത്തിയത്. എറണാകുളം പറവൂര്‍ തോട്ടപ്പള്ളിയില്‍ നിന്നാണ് സന്ദീപിന്റെ കുടുംബം അമേരിക്കയില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സന്ദീപിന്റെ മാതാപിതാക്കള്‍ ഗുജറാത്തിലെ സൂററ്റിലായിരുന്നു താമസം.