ഉത്സവം കാണാനായി വീട്ടില്‍ നിന്നും ഇറങ്ങി കാണാതായ വൃദ്ധയുടെ മൃതദേഹം നായ കടിച്ച നിലയില്‍; അഞ്ച് ദിവസം പഴക്കമുള്ള ശരീരത്തില്‍ നായകടിച്ച നിരവധി പാടുകള്‍

മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍ നിന്നിറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം നായകടിച്ച നിലയില്‍. ആലങ്കോട് സ്വദേശി ജാനകിയുടെ (75) മൃതദേഹമാണ് പാടത്ത് നായ കടിച്ച നിലയില്‍ കണ്ടെത്തിയത്. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയ ജാനകിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് ദിസമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് നായ കടിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം തന്നെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ശരീരത്തില്‍ നായ കടിച്ചതിന്റെ നിരവധി പാടുകളുണ്ട്. എന്നാല്‍ എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top