കാലാവസ്ഥ പ്രവചനത്തിനിടെ അവതാരിക ഇടിമിന്നലേറ്റ് നിലംപതിച്ചു ! ഞെട്ടലോടെ പ്രേക്ഷകര്‍

ലൈവായി കാലാവസ്ഥ പ്രവചിച്ചുകൊണ്ടിരുന്ന വാര്‍ത്താ അവതാരക ഇടിമിന്നലേറ്റ് നിലംപതിക്കുക! ഒരു പുകമാത്രം ശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമാവുക! സംഭവം ടി.വിയിലാണെങ്കിലും കണ്ടുകൊണ്ടിരിക്കുന്ന ആരും പേടിച്ച് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുപോകുമെന്നുറപ്പാണ്. അയര്‍ലന്‍ഡിലെ ടിജി4 ചാനലില്‍ സംഭവിച്ചതാണിത്.

കെയ്റ്റ്ലിന്‍ നിക്ക് അയോധ് എന്ന വാര്‍ത്താ അവതാരകയാണ് മിന്നലേറ്റ് വീണതും അപ്രത്യക്ഷമായതും. ഉടന്‍തന്നെ വാര്‍ത്താ സംപ്രേഷണം അവസാനിപ്പിച്ച് ചാനല്‍ നാടകീയത കൂട്ടുകയും ചെയ്തു. ഇതോടെ പ്രേക്ഷകരില്‍ നല്ലൊരു പങ്ക് പരിഭ്രാന്തരായി. ട്വിറ്ററിലൂടെയും മറ്റും അവര്‍ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാലോവീന്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ ചാനല്‍ ഒരുക്കിയ നാടകമായിരുന്നു ഇതെന്ന് വൈകിയാണ് പലരും തിരിച്ചറിഞ്ഞത്. എന്നാല്‍, മിന്നലേറ്റശേഷം നിക്കിനെ കാണാനില്ലെന്ന് ട്വീറ്റ് ചെയ്ത് ചാനല്‍ നാടകീയത വീണ്ടും വര്‍ധിപ്പിച്ചു. ഏതായാലും നിക്കും ചാനല്‍ അധികൃതരും കൂടി അവതരിപ്പിച്ച നാടകീയതയുടെ ചുരുളഴിയാന്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Top