അടിമാലി:ഇടുക്കി ഉപ്പുതറയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാമുകന്‍ ശ്വാസംമുട്ടിച്ച് കൊന്ന് കനാലില്‍ തള്ളിയ വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടത്തെിയത് . കൊന്നത്തടി തിങ്കള്‍ക്കാട് പൊന്നെടുത്തുംപാറയില്‍ ബാബുവിന്‍െറ ഭാര്യ സാലുവിന്‍െറ (42) മൃതദേഹമാണ് സംസ്ഥാന അതിര്‍ത്തിയിലെ മുല്ലപ്പെരിയാര്‍ ജലം ഒഴുകുന്ന പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. സാലുവിന്‍െറ കാമുകന്‍ ഉപ്പുതറ ചപ്പാത്ത് കരുന്തരുവി സ്വദേശി അമ്പലാനപുരം സലിനെ (39) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കാറില്‍വെച്ച് ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം സംസ്ഥാന അതിര്‍ത്തിയിലെ ഇരച്ചില്‍പ്പാലം കനാലില്‍ തള്ളിയെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ഇരുവരും പ്രണയത്തിലായിരു.
തുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസ് ഈഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. മുല്ലപ്പെരിയാര്‍ ജലം ഒഴുകുന്ന തേക്കടി, ഫോര്‍ബേ ഡാമുകളുടെ ഷട്ടറുകള്‍ അടച്ച ശേഷമായിരുന്നു തിരച്ചില്‍. കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്, ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ്, കട്ടപ്പന, അടിമാലി, ഇടുക്കി ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് തിരച്ചില്‍ ആരംഭിച്ചത്. പൊലീസ് സാഹസികമായാണ് ഇരച്ചില്‍പാലത്തിനടിയിലെ ദുര്‍ഘട പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹത്തിനരികില്‍ എത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. എന്നാല്‍, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.