ലോക്സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പു കാലത്തു ബിജെപിക്കു മാത്രം ഫേസ്ബുക്ക് പരസ്യ നിരക്കില്‍ ഇളവ് നല്‍കിയെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോണിയയുടെ വിമര്‍ശനം.
നേതാക്കളുടെയും പാര്‍ട്ടികളുടെയും രാഷ്ട്രീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്താന്‍ ഫേസ്ബുക്കും ട്വിറ്ററും പോലുള്ള ആഗോള കമ്ബനികളെ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ ആഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ഈ സമൂഹമാധ്യങ്ങള്‍ക്കു ഭരണകൂടം ഒത്താശ ചെയ്യുകയാണ്. ഇത് ജനാധിപത്യത്തെയും ജനാധിപത്യ ഘടനയെയും സ ഹായിക്കില്ലെന്നും സോണിയ പറഞ്ഞു.
ആഗോള സമൂഹമാധ്യമ കമ്ബനികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തുല്യമായല്ല പരിഗണിക്കുന്നത്. സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ഫേസ്ബുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
തെറ്റായ വിവരങ്ങളിലൂടെ ചെറുപ്പക്കാരുടെയും പ്രായമായവരുടെയും മനസില്‍ വിദ്വേഷം നിറയ്ക്കുകയാണ്. ഫേസ്ബുക്ക് പോലുള്ള കമ്ബനികള്‍ക്ക് ഇത് അറിയാമെങ്കിലും ഇതിലൂടെ അവര്‍ ലാഭം കൊയ്യുകയാണെന്നും സോണിയ പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകള്‍, ഭരണകൂടങ്ങള്‍, ആഗോള സമൂഹമാധ്യമ ഭീമന്മാര് എന്നിവയ്ക്കിടയില്‍ അവിശുദ്ധബന്ധം വര്‍ധിച്ചുവരികയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റ് സമൂഹമാധ്യമ ഭീമന്മാരുടെയും സ്വാധീനവും ഇടപെടലും അവസാനിപ്പിക്കണമെന്നു സോണിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനും അതീതമാണ്. ആര് അധികാരത്തിലിരുന്നാലും നമ്മുടെ ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.