ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി. ഈ ശ്രദ്ധ തന്നെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യവും. കഴിക്കുന്ന ഭക്ഷണം എന്തായിരിക്കണം എങ്ങനെയിരിക്കണം എത്രത്തോളം കഴിക്കാം എന്നൊക്കെ വളരെ കൃത്യതോടെയും സൂക്ഷ്മതയോടെയും നോക്കിയാണ് മമ്മൂട്ടി കഴിക്കുന്നത്. ഈ അടുത്തിടെ നടി മിയയ്ക്കും മമ്മൂട്ടിയുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നേരിട്ടൊരു അനുഭവം ഉണ്ടായി. പരോള്‍ സിനിമയുടെ സെറ്റില്‍വെച്ചാണ് മമ്മൂട്ടിയുടെ ഭക്ഷണക്രമം നേരിട്ട് അറിയാനുള്ള ഭാഗ്യം മിയയ്ക്ക് ലഭിച്ചത്.
ആ അനുഭവത്തെക്കുറിച്ച് മിയ പറയുന്നു:
എനിക്ക് പഴംപൊരിയും ബീഫും വാങ്ങിത്തന്ന ശേഷം, മമ്മൂക്കയോട് കഴിക്കുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ എണ്ണയാണ് അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു. പാല്‍ചായ കുടിക്കാന്‍ വേണ്ടി ആഗ്രഹിച്ചപ്പോള്‍ ‘പാല്‍ അത്ര നന്നാവില്ല’ എന്ന് ജോര്‍ജേട്ടന്‍ പറഞ്ഞത് കേട്ട് ആ ചായ കുടിക്കാതെ തിരിച്ചു കൊടുത്തു വിട്ടു. ഈ രണ്ട് സംഭവങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ആരോഗ്യകാര്യത്തില്‍ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണെന്നാണ്. എപ്പോഴും നാമൊക്കെ പറയാറുള്ള കാര്യമാണ് അദ്ദേഹത്തിന്റെ ഗ്ലാമറിന്റെ രഹസ്യമെന്തെന്ന്. മമ്മൂക്കയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും ഒക്കെ പ്രധാന കാരണം അദ്ദേഹം ഇത്രയും വര്‍ഷങ്ങളായി പാലിച്ചുകൊണ്ട് പോകുന്ന ആഹാരകാര്യത്തിലെ ശ്രദ്ധയാണ്. ആഹാരം കാണുമ്പോള്‍ നല്ലത് മാത്രം കഴിച്ച് ശരീരത്തിന് മോശമാവില്ല എന്നുള്ള ഉറപ്പ് വരുത്തിയതിനുശേഷമാണ് അദ്ദേഹം കഴിക്കുന്നത്. ഒപ്പം കഴിക്കുന്നവര്‍ക്കും അദ്ദേഹം ആഹാരം പങ്കുവയ്ക്കാറുണ്ട്. എന്തിനെപ്പറ്റിയും നല്ല അറിവാണ് അദ്ദേഹത്തിന്. എന്തെങ്കിലും സംശയം അഥവാ തോന്നിയാല്‍ ഗൂഗിളില്‍ തിരഞ്ഞ് ക്ലിയര്‍ ചെയ്തതിനുശേഷമേ അടുത്ത വിഷയത്തിലേക്ക് കടക്കൂ. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനും അത് മറ്റുള്ളവരുമായി പങ്കുവക്കാനുമുള്ള മനസ്സും അദ്ദേഹത്തിനുണ്ട്.