സിനിമാ ഡെസ്‌ക്
മുംബൈ: പോൺ നായിക മിയ മൽക്കോവയുടെ നഗ്നശരീരം നന്നായി ഉപയോഗിക്കുന്ന രാം ഗോപാൽ വർമ്മയുടെ ദൈവം ലൈംഗികത സത്യം സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. മിയ പൂർണനഗ്നയായിരിക്കുന്ന ആദ്യ പോസ്റ്ററിനു പിന്നാലെയാണ് ഇപ്പോൾ നഗ്നതയുടെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന വീഡിയോ യു ട്യൂബിലൂടെ രാംഗോപാൽ വർമ്മ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോൺ നായികയായ മിയ മൽക്കോവയാണ് ഇതിലെ നായിക. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്റ്റേറ്റ്മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്.
സെക്സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് മിയ മൽക്കോവയുടെ ഔദ്യോഗിക വിഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.