മാപ്പുമായി നവോത്ഥാന നായകൻ !..സാഹിത്യ മോഷണകലയിലെ അഗ്രഗണ്യന്‍’.ഇടതു ബുദ്ധിജീവിയായ ശ്രീചിത്രൻ കലേഷിനോട് മാപ്പ് പറഞ്ഞു

കൊച്ചി:ഇടതു ബുദ്ധിജീവിയായ നവോത്ഥാന നായകൻ ശ്രീചിത്രൻ കലേഷിനോട് മാപ്പ് പറഞ്ഞു.കവിത മോഷണ വിവാദത്തിൽ പ്രതികരണവുമായി ശ്രീചിത്രൻ രംഗത്ത് വരുകയായിരുന്നു. ഞാൻ വിഗ്രഹമല്ല എന്നും കലേഷിനോട് മാപ്പ് പറയുന്നു എന്നും ശ്രീചിത്രൻ . ആരെയും അധിക്ഷേപിക്കാനില്ലെന്ന് വ്യക്തമാക്കി. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും എന്ന് വ്യക്തമാക്കിയ ശ്രീചിത്രൻ കലേഷ് അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പു ചോദിക്കുന്നതായും ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീചിത്രന്‍റെ കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയിൽ അകപ്പെട്ട പ്രതീതിയിൽ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിർത്തുന്നു.സ്ഥിരമായി കവിതാസംവാദങ്ങൾ നടക്കുന്ന മുൻപുള്ള സമയത്ത് പലർക്കും കവിതകൾ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്ര മേൽ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതിൽ നിന്നൊരു കവിതയിപ്പോൾ ഒരു സർവ്വീസ് മാഗസിനിൽ വരാനും, അതിൽ തട്ടിത്തടഞ്ഞ് ഒടുവിൽ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതിൽ ആരെയും അധിക്ഷേപിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കിടയിൽ അയക്കപ്പെട്ട ഒരു കവിത, കാലങ്ങൾക്കു ശേഷം ഒരു സർവ്വീസ് മാഗസിനിൽ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ല, അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല – കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോൾ സ്പഷ്ടമായി പറയാൻ ഞാൻ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തിൽ ആർക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകൾക്ക് മുന്നിൽ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാൾ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലൻസും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാൻ കലേഷിനോട് മാപ്പു പറയുന്നു.deepa teacher

ഇന്നലെ വരെ പുകഴ്ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് – ഇന്നലെയും ഇന്നും ഞാൻ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലിൽ തുടച്ചും ഇടം കാലിലെ ചളി വലം കാലിൽ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകൾ എണ്ണാൻ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്. നാമോരോരുത്തർക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാൽ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകൾക്ക് തയ്യാറാവുന്ന, പലതരം അപകർഷങ്ങളിൽ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യൻ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാൽ തന്നെ, എത്ര പുകഴ്ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂർണ്ണമായും പോയതിനു ശേഷമുള്ള പ്രവർത്തനവും കാലവുമാണ് ഇന്ന് കേരളം വർഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊർജം നൽകിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസമായി തെരുവുകളിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിർവഹിക്കപ്പെട്ടു. കൂടെച്ചേരാൻ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിെനാപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തിൽ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തിൽ അവയെല്ലാം തകരുന്നെങ്കിൽ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തിൽ മറ്റനേകം പഴയ കാര്യങ്ങൾ വീണ്ടും പൊങ്ങി വന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അർദ്ധസത്യങ്ങളും നുണകളും കലർന്നൊരു സത്യാനന്തര ലോകത്ത് ആ ചർച്ചകൾക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉൾപ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എൽപ്പിക്കുന്ന ആഘാതങ്ങൾ നേരിടുന്നു. സന്ദർഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആർപ്പുവിളികൾ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാൽ ഇപ്പോഴും ഇക്കാര്യത്തിൽ ഏറ്റവും ആത്മാർത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കൽക്കൂടി മാപ്പു പറയുന്നു.VINU NAYARANGADI-SREECHITHRAN-FB POST

നേരത്തെ ഈച്ചക്കോപ്പിയടിക്കാരൻ’ശ്രീചിത്രന്‍ മോഷണകലയിലെ അഗ്രഗണ്യന്‍..ശ്രീചിത്രന്റെ കള്ളങ്ങൾ പൊളിച്ചടുക്കി പ്രഫ.വിനു നായരങ്ങാടിരംഗത്ത് വന്നിരുന്നു.ശ്രീചിത്രന്‍ മോഷണകലയിലെ അഗ്രഗണ്യന്‍ എന്നും സ്ഥിരമായി മോഷ്ടിക്കുന്നവൻ എന്നും ഉള്ള ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വന്നു.സിപി.എമ്മിനെയും ഡി.വൈ .എഫ്‌ .ഐ യുടെയും നവോത്ഥാന പ്രഭാഷകനായ ശ്രീചിത്രം വെറും ഈച്ചക്കോപ്പിയടിക്കാരൻ ആണ് എന്നും പ്രമുഖ പ്രഭാഷകനും പ്രഫസറുമായ വിനു നായരങ്ങാടി വെളിപ്പെടുത്തുന്നു .ബുദ്ധിജീവിയായി നവോത്ഥാന നായകനായി രംഗത്തിറങ്ങി നാടുനീളെ സാംസ്‌കാരിക നായകനായി പ്രസംഗിച്ചു തിളങ്ങിയ ശ്രീചിത്രന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതാണ് വിനു നായരങ്ങാടിയുടെ പോസ്റ്റിലൂടെ വെളിവാകുന്നത് .പ്രളയ കെടുതിയിലും ശബരിമല യുവതീ പ്രവേശന വിഷയത്തിലും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മുഖം രക്ഷിക്കാൻ പ്രസംഗ കലയുമായി ഇറങ്ങാതിയാ ആളാണ് ശ്രീചിത്രാൻ

വിനു നായരങ്ങാടിയുടെ പോസ്റ്റ് :

ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ?

അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ ‘മഞ്ഞിലുമേറെത്തണുത്തത് ‘ എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ‘ നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ‘ എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?

കോളേജ് ആർട്സ് ഫെസ്റ്റിവലിൽ പ്രസംഗ മൽസരത്തിൽ മൂന്നാം സ്ഥാനത്തായപ്പോൾ യൂണിയൻ മാഗസിൻ എഡിറ്റർ എന്ന നിലയിൽ കയ്യിൽ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?

രണ്ടാം വർഷ ബി ഏക്കു പഠിക്കുമ്പോൾ വിക്ടോറിയയുടെ മാഗസിനിൽ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസർഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ?

ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ?
(ആ സാധു മനുഷ്യൻ അതെഴുതി ആദ്യം വായിക്കാൻ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കിൽ അക്കാലത്തെ പാലക്കാടൻ പ്രതിമാസ സാഹിത്യ സദസ്സിൽ രാധാകൃഷ്ണൻ നായരുടെയുടെയും അജയൻ സാറിന്റെയുമൊക്കെ മുന്നിൽ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.)

ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ ഇംഗ്ലീഷിൽ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാർഡ് മാർക്കിൽ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?

ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻറ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ?

ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തിൽ ചെന്നെയിൽ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്പൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?
കെ.രാധാകൃഷ്ണൻ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവർണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ?

കലേഷിന്റെ വിവാദ കവിത മറ്റൊരു പെൺകുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പിൽ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?

ഇതു രണ്ടും ഒരാളാണെങ്കിൽ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തിൽ കണ്ടിട്ടില്ല. അയാൾ ആരെയും വിഴുങ്ങും, അയാൾക്ക് പ്രയോജനപ്പെടാൻ പാകത്തിൽ.

സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്.

അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്.

വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്ലസ് പുരസ്കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്ന് .

ഞാൻ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഇരുട്ടിലാക്കിയത്. അവർ വിചാരണ ചെയ്യപ്പെടുന്നതിനേക്കാൾ അയാൾ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയിൽ വായനയിൽ അനുഭവത്തിൽ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തിൽ കാണുന്നു.

എന്റെ ഭാര്യയുടെ കാലിലെ ഒരു വ്രണം മറാൻ ഞാനെഴുതിയ മുഴുവൻ സാഹിത്യവും അവളുടെ കാലിലെ വ്രണത്തിലിടണമെന്നു വന്നാൽ രണ്ടാമതൊന്നാലോചിക്കാൻ ഞാൻ നില്ക്കില്ല എന്നു പറഞ്ഞത് ഉറൂബാണ്. അതിന് മനുഷ്യപ്പറ്റ് എന്നു പറയും. ഇടപെടുമ്പോൾ ഒരു നിലക്കും തിരിച്ചറിയാൻ പറ്റാത്ത ഒരു ഗജഫ്രോഡിന്റെ ചതിക്ക് പാത്രമായ ഒരാളോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കാനായില്ലെങ്കിൽ ഞാൻ ഉറൂബിനെ വായിച്ചു എന്നോ ഞാനും പൊന്നാനിക്കാരനാണ് എന്നോ പറയുന്നതിലെന്തർത്ഥം.

Top