
കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എം കെ മുനീര്‍ വിശദീകരണം എഴുതി നല്‍കി.ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എംകെ മുനീറിന്റെ നടപടിക്കെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചിരുന്നു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പരാതി.
മുനീറിന്റെ നടപടി തെറ്റായിപ്പോയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ജില്ലാ നേതൃത്വം ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എംകെ മുനീറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.എന്നാല്‍ തന്റെ വോട്ടര്‍മാര്‍മാര്‍ സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ട് പങ്കെടുത്തുവെന്നായിരുന്നു മുനീറിന്റെ വിശദീകരണം. എന്നാല്‍ മുനീറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്.
അതി തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനക്ക് മാന്യത നല്‍കാന്‍ മുനീര്‍ ശ്രമിച്ചവെന്ന വിമര്‍ശം സമസ്ത അടക്കമുള്ള സംഘടനകളില്‍ നിന്ന് നേരത്തെ ഉയര്‍ന്നിരുന്നു.