സിപിഎം എംഎൽഎയുടെ ലൈംഗിക പീഡനം: പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോളിറ്റ് ബ്യൂറോയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിപിഎം നേതാവ് ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോയിൽ. യുവ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് വിഷയം അടിയന്തരമായി ചർച്ച ചെയ്തു. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയ്ക്ക് വരും. എംഎൽഎയുടെ ഭാഗത്തു നിന്നും ലൈഗിക അതിക്രമം ഉണ്ടായതായാണ് യുവതി പോളിറ്റ് ബ്യൂറോയിൽ അറിയിച്ചിരിക്കുന്നത്. ഇതേ സമയം വിഷയത്തിൽ അന്വേഷിച്ച് അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ സംസ്ഥാത്ത് വീണ്ടും വിവാദം കത്തിക്കയറുമെന്ന് ഉറപ്പാണ്. മുൻ ജില്ലാ സെക്രട്ടറിമാരായ ഗോപി കോട്ടമുറിയ്ക്കലിന്റെയും, പി.ശശിയുടെയും ലൈംഗിക അതിക്രമക്കേസുകൾ സിപിഎമ്മിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഇതിനിടെയാണ് ഇപ്പോൾ മറ്റൊരു എംഎൽഎകൂടി കേസിൽ കുടുങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top