![](https://dailyindianherald.com/wp-content/uploads/2016/05/mla.jpg)
ക്രൈം ഡെസ്‌ക്
പനജി: പെൺകുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാൻ നിയമങ്ങളുടെ പെരുമഴ തന്നെയുള്ള നാട്ടിൽ, ഒരു എംഎൽഎ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ വാങ്ങിയത് 50 ലക്ഷം രൂപ കൊടുത്ത്..! ഗോവയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ബാബുഷ് മോൺസെരാറ്റെയാണ് പെൺകുട്ടിയെ വിലകൊടുത്തു വാ്ങ്ങിയത്. സംഭവം വിവാദമായതോടെ പെൺകുട്ടിയെ വിലയ്ക്കു വാങ്ങിയ എംഎൽഎയെ അറസ്റ്റ് ചെയ്ത് പൊലീസ് തലയൂരി.
നേപ്പാൾ സ്വദേശിനിയായ 16കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഇന്ന് ഉച്ചയോടെ ബാബുഷ് കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ രണ്ടാനമ്മയും മറ്റൊരു സ്ത്രീയും പെൺകുട്ടിയെ 50 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതിനെ തുടർന്ന് സ്വതന്ത്ര എംഎൽഎ ആയ ബാബുഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് പരാതി നൽകിയത്. ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ മനുഷ്യക്കടത്തിനും പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് എംഎൽഎ ആരോപിച്ചു. മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് ജോലി നൽകിയ കുട്ടി പണം അപഹരിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ കൈമാറിയ രണ്ടാനമ്മയേയും മറ്റൊരു സ്ത്രീയേയും പൊലീസ് തിരയുകയാണ്.