നിയമസഭ മന്ദിരത്തിലിരുന്ന്‌ അശ്ലീല ക്ളിപ്പ് കാണല്‍ എം.എല്‍.എയ്‌ക്ക് സസ്‌പെന്‍ഷന്‍

ഭൂവനേശ്വര്‍: ഒഡീസ നിയമസഭ മന്ദിരത്തില്‍ ഇരുന്ന്‌ അശ്ലീല വീഡിയോ കണ്ട എം.എല്‍.എയെ സ്‌പീക്കര്‍ സസ്‌പെന്റ്‌ ചെയ്‌തു. കോണ്‍ഗ്രസ്‌ എം.എല്‍.എ നബകിഷോര്‍ ദാസിനെയാണ്‌ സ്‌പീക്കര്‍ സസ്‌പെന്റ്‌ ചെയ്‌തത്‌ .നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ കിഷോര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് പുറത്തു വിട്ടത്.

എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട വാര്‍ത്ത എം.എല്‍.എ നിഷേധിച്ചു. തനിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ശരിക്ക് അറിയില്ലെന്നും ഒരു യൂട്യൂബ് ലിങ്ക് അറിയാതെ തുറന്ന് പോയതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അശ്ലീലമാണന്ന് കണ്ട ഉടന്‍ ഫോണ്‍ ഓഫ് ചെയ്തു. ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top