
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന് നല്‍കിയേക്കും. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇപ്പോള്‍ ഹസന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷനാകാന്‍ താനും തയ്യാറാണെന്ന പ്രഖ്യാപനവുമായി നേരത്തെ തന്നെ ഹസന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹസന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
വി എം സുധീരന്റെ പ്രഖ്യാപിത ശത്രുപട്ടികയില്‍പെട്ട ഹസന് ചുമതല നല്‍കുന്നതില്‍ പ്രതിപക്ഷ നേതാവ് രേമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരോ പോലെ പിന്തുണ നല്‍കിയതായാണ് അറിവ്. വിഡി സതീശന് താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഹസന്റെ വരവ് അപ്രതീക്ഷിതമായിരുന്നു.
സോണിയാഗാന്ധി ചികിത്സ കഴിഞ്ഞെത്തിയാല്‍ മാത്രമേ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. പിടി തോമസ് എംഎല്‍എ, പിടി ചാക്കോ, സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഭീഷണി ഉണ്ടാകാതിരിക്കാനാണ് അധ്യക്ഷന്റെ കാര്യത്തില്‍ എ ഗ്രൂപ്പമായി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകുന്നതെന്നും ആരോപണമുയരുന്നുണ്ട്.