ഇടുക്കി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം മണി. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.സമര കാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘത്തലവന്‍ കെ. സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ നേതാവ് പി. ഗോമതി രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് മണിയുടെ പ്രസ്താവനയെന്ന് ഗോമതി പറഞ്ഞു. പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
അതിനിടെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം മണി. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.സമര കാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘത്തലവന്‍ കെ. സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ നേതാവ് പി. ഗോമതി രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് മണിയുടെ പ്രസ്താവനയെന്ന് ഗോമതി പറഞ്ഞു. പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.നേരത്തെ, ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും മണി രംഗത്തെത്തിയിരുന്നു. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
നേരത്തെ, ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും മണി രംഗത്തെത്തിയിരുന്നു. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
വീഡിയോ കടപ്പാട് -മാതൃഭുമി