
മൂന്നാര്‍: പൊന്പിളൈ ഒരുമൈയോട് തനിക്കെതിരായ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് മന്ത്രി എം എം മണി. സമരം തുടങ്ങിയത് തന്നോട് ചോദിച്ചിട്ടല്ല.
ഖേദം പ്രകടിപ്പിച്ചത് തെറ്റിദ്ധാരണ ഉണ്ടായതിനാലാ ണ്. ടോം സക്കറിയ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും എം എം മണി പറഞ്ഞു.
അതേസമയം എം എം മണിക്കെതിരെ ദേവികുളം രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം, സബ്കളക്ടറെ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് മണിക്കെതിരെ കേസെടുക്കണമെന്നാണ് പരാതി. ഇടുക്കി ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിജോ മാണിയാണ് പരാതി നല്‍കിയത്
മാണി മൂന്നാറിലെ സ്ത്രീ തോട്ടം തൊഴിലാളികളെ ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് പൊന്പിളൈ ഒരുമൈയുടെ മുന്‍ നേതാവ് ഗോമതിയും മറ്റ് ചിലരും അവിടെ റോഡില്‍ കുത്തിയിരിക്കുകയാണ്. മണി നേരിട്ട് വന്ന് മാപ്പ് പറഞ്ഞാലേ പിന്മാറൂ എന്നാണ് അവര്‍ പറയുന്നത്