പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി; ആവശ്യം മണിയുടെ രാജി

തൊടുപുഴ:മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ മുന്നാറിൽ നിരാഹാര സമരം തുടങ്ങി.എം.എം. മണി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും മാപ്പു പറയണമെന്നും ഉള്ള ആവശ്യം ഉന്നയിച്ചു
പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണു നിരാഹാരമിരിക്കുന്നത്. എന്നാല്‍ സമരത്തില്‍ തോട്ടം തൊഴിലാളികളുടെ കാര്യമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സമരക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. സിപിഎമ്മുകാരുടെ ഭീഷണി ഭയന്നാണു തൊഴിലാളികള്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നു പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.

Top