ഏലപ്പാറ: നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ചു നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയത് അദ്ദേഹത്തിനു കള്ളപ്പണം ഉള്ളതുകൊണ്ട് ആയിരിക്കാമെന്നു മന്ത്രി എം എം മണി. മന്ത്രിയായതിനു ശേഷം ഇടുക്കി ഏലപ്പാറയില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം എം മണി.
സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥലങ്ങളാണെന്ന് പറഞ്ഞ ബിജെപി എംഎല്‍എ ഒ.രാജഗോപാലിനെയും വൈദ്യുതി മന്ത്രി പരിഹസിച്ചു. പ്രായത്തിന്റെ പ്രശ്നമാണ് ഒ രാജഗോപാലിനെന്ന് മണി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രാജഗോപാലിനു തലയ്ക്കു സുഖമില്ല. രാജഗോപാലിനെ വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്നും മണി പറഞ്ഞു.മന്ത്രിയായാലും ശൈലി മാറ്റില്ലെന്നു കഴിഞ്ഞ ദിവസം എം എം മണി പറഞ്ഞിരുന്നു. ഇതിന് അടിവരയിടുന്ന തരത്തിലാണ് ഇന്നു മണി നടത്തിയ പ്രസംഗം.