ന്യൂഡല്‍ഹി: തല്‍ക്കാല്‍ അടക്കം ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആയാസരഹിതമാക്കാന്‍ പ്രത്യേക ആപ്പുമായി റെയില്‍വേ. കണ്‍ഫേം ടിക്കറ്റ് മൊെബെല്‍ ആപ്പ് എന്നു പേരിട്ടിരിക്കുന്ന ആപ്പ് വഴി തല്‍ക്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നിശ്ചിത റൂട്ടുകളിലൂടെ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലെയും തല്‍ക്കാല്‍ ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും.
അടിയന്തര ടിക്കറ്റ് ബുക്കിങ് മാത്രമല്ല, സീറ്റ് ലഭ്യത, ട്രെയിന്‍ സമയം എന്നിവ അറിയാനും ടിക്കറ്റ് റദ്ദാക്കാനും ഇ-ടിക്കറ്റിനുള്ള ടി.ഡി.ആര്‍. ഫയല്‍ ചെയ്യാനും ആപ്പിലൂടെ സാധിക്കും. വിശദാംശങ്ങള്‍ ലഭിക്കാന്‍ ട്രെയിനുകളുടെ പേരോ നമ്പരോ നല്‍കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.