സ്വന്തം ലേഖകൻ
കൊച്ചി: ഒരു മൊബൈൽ കയ്യിലുണ്ടെങ്കിൽ പണമുള്ള എടിഎം ഏതെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ആപ്ലിക്കേഷനുമായി 7 പിഎം സ്റ്റാറ്റസ് എന്ന ഫെയ്‌സ്ബുക്ക് പേജ്. ഫെയ്‌സ് ബുക്കും ഇന്റർനെറ്റുമുണ്ടെങ്കിൽ ആർക്കും പണം നിറച്ച എടിഎം കണ്ടെത്താനാവുമെന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആയിരം അഞ്ഞൂറ് റോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ 7 പിഎം ഫെയ്‌സ്ബുക്ക് ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
എടിഎമ്മുകളിൽ പണം ഇല്ലെന്നതാണ് പ്രധാനമായും നേരിടുന്ന പ്രശ്‌നം. പണം നിറച്ചിരിക്കുന്ന എടിഎമ്മുകൾ ഏതെന്ന് കൃത്യമായി വിവരം നാട്ടുകാർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. അതിനാൽ തന്നെ പണമുള്ള എടിഎമ്മുകളെക്കുറിച്ച് സോഷ്യൽ മീഡിയ വഴി അറിയിക്കാൻ മാർഗം കണ്ടെത്തിയിരിക്കുകയാണ് 7പിഎം സ്റ്റാറ്റസ് എന്ന ഫേസ്ബുക്ക് പേജ്.
ഈ പേജിലെ അലെർട്ട് പ്രകാരം LiveATMAlert എന്ന ഹാഷ് ടാഗിൽ വരുന്ന ന്യൂസ് ഫീഡുകൾ ലൈവ് വീഡിയോയായി ചെയ്യുന്നു. പണമുള്ള എടിഎമ്മുകളിൽ എത്തുന്നവർ ആ എടിഎം എവിടെയാണ് എന്നത് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യാനും അഭ്യർത്ഥിക്കുന്നു. നൂറുകണക്കിന് എടിഎം വിവരങ്ങൾ ഈ പോസ്റ്റിന് അടിയിൽ കാണാം.