മകന്റെ മൊബൈലിൽ അധ്യാപികയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; മാതാപിതാക്കൾ സ്‌കൂളിലെത്തി അധ്യാപികയെ തല്ലി

സ്വന്തം ലേഖകൻ

തക്കല: മകന്റെ മൊബൈൽ ഫോണിൽ അധ്യാപികയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ കണ്ട മാതാപിതാക്കൾ അധ്യാപികയായ യുവതിയെ സ്‌കൂളിലെത്തി തല്ലി. തക്കലയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മൊബൈൽ ഫോണിലാണ് അധ്യാപികയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. മകന്റെ മൊബൈൽ ഫോൺ വീടിന്റെ മേശപ്പുറത്തു മറന്നു വയ്ക്കുകയായിരുന്നു. മകൻ സ്‌കൂളിൽ പോയ സമയത്താണ് പിതാവ് ഫോൺ പരിശോധിക്കുന്നത്. ലോക്ക് തുറന്നു കിടന്ന ഫോണിനുളളിൽ അധ്യാപികയുടെ ഫോട്ടോകളാണ് ആദ്യം പിതാവ് കണ്ടത്. തുടർന്നു ഗാലറിയിൽ നടത്തിയ പരിശോധനയിൽ അധ്യാപികയ്‌ക്കൊപ്പം മകൻ നിൽക്കുന്ന മോശം ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി.
മകന്റെ ഫെയ്‌സ്ബുക്കിലും, വാട്‌സ് അപ്പിലും അധ്യാപികയുമായുള്ള അശ്ലീലവും മോശവുമായ ചാറ്റിങ്ങുകൾ കൂടി കണ്ട മാതാപിതാക്കൾ ഉടൻ തന്നെ അധ്യാപികയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്ന മറുപടിയാണ് അധ്യാപിക മാതാപിതാക്കൾക്കു നൽകിയത്. ഇതേ തുടർന്നു സ്‌കൂളിലെത്തിയ മാതാപിതാക്കൾ അധ്യാപികയെ സ്റ്റാഫ് മുറിയിൽ കയറി മർദിക്കുകയായിരുന്നു. അധ്യാപികയെ മർദിച്ച കുട്ടിയുടെ മാതാപിതാക്കൾക്കെത്തിരെ പൊലീസ് കേസെടുത്തു. അധ്യാപികയയെയും വിദ്യാർഥിയെയും സ്‌കൂളിൽ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top