പാതയോരത്തെ മദ്യവില്‍പ്പന വിലക്ക് മറികടക്കാന്‍ സഞ്ചരിക്കുന്ന മദ്യശാലകള്‍ വരുന്നു; എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയില്‍

കണ്ണൂര്‍: മദ്യവില്‍പ്പനയിലെ സുപ്രീം കോടതി വിധി കാരണം ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി സഞ്ചരിക്കുന്ന മദ്യ വില്‍പ്പനശാലകള്‍ വരുന്നു. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ മാതൃകയില്‍ മൊബൈല്‍ മദ്യവില്പനശാലകള്‍ തുടങ്ങണമെന്ന എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പരീക്ഷണാര്‍ത്ഥം തുടങ്ങുന്ന മൊബൈല്‍ മദ്യവില്പനശാലകള്‍ വിജയമെങ്കില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാവും. ഇതിന് പുറമേ, ഓരോ താലൂക്കിലും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ബഹുനില മന്ദിരങ്ങളില്‍ ഇരുപതോ അതിലധികമോ കൗണ്ടറുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ എക്‌സൈസില്‍ സ്‌പെഷ്യല്‍ ഡ്രൈവിന് ഉത്തരവ്. ഏപ്രില്‍ 20 വരെ പരിശോധന കര്‍ശനമാക്കണമെന്നും, ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കേണ്ടെന്നുമാണ് നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top