മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മാരകമായ രോഗങ്ങള്‍ക്കിടയാക്കും; പുതിയ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്

മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അപകടകാരകളാണോ എന്നതര്‍ക്കത്തിന് വിരാമമാകുന്ന കണ്ടെത്തലുമായി അമേരിക്കയിലെ ഗവേഷകര്‍ രംഗത്ത്. അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് മൊബൈല്‍ ഫോണിന് അര്‍ബുദവുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍. ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ തലച്ചോറിലും ഹൃദയത്തിലും ട്യൂമറിന് കാരണമായേക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്

എന്നാല്‍, ഈ കണ്ടെത്തലിനെ നിരാകരിച്ചുകൊണ്ട് ബ്രിട്ടനിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ മനുഷ്യരില്‍ ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്നാണ് ഇവരുടെ വാദം. മറിച്ചൊരു സാധ്യത വെളിപ്പെടുത്താന്‍ അമേരിക്കന്‍ പഠനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്രലോകം ഇങ്ങനെ രണ്ടുതട്ടിലാണെങ്കിലും മൊബൈല്‍ ഫോണുകളുടെ റേഡിയേഷന്‍ അപകടകരമാണെന്ന പഴയ വിശ്വാസം ഉറപ്പിക്കുന്നതാണ് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാമാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.

ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതിനൊപ്പം അര്‍ബുദ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഫോണുകളില്‍നിന്നുള്ള റോഡിയോ ഫ്രീക്വന്‍സി റേഡിയേഷനിലൂടെ തലച്ചോറിലും ഹൃദയത്തിലും ട്യൂമറുണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുനു.
മൊബൈല്‍ ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ രണ്ടുവര്‍ഷത്തോളം ദിവസം ഒമ്പതുമണിക്കൂറോളം എലികളില്‍ കടത്തിവിട്ടാണ് ഈ പരീക്ഷണം നടത്തിയത്. 2500 എലികളെയാണ് ഇതിനായി ഉപയോഗിച്ചത്. 1.7 കോടി പൗണ്ടാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഈ പഠനത്തിനായി ചെലവിട്ടത്.

റേഡിയേഷന് വിധേരായ എലികളില്‍ ട്യൂമറിനുള്ള സാധ്യത വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്ന വ്യാപകമായ ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് പഠനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയ റോണ്‍ മെല്‍നിക്ക് പറഞ്ഞു. എന്നാല്‍, ഈ കണ്ടെത്തലുകള്‍ക്ക് മനുഷ്യരുമായി ബന്ധപ്പെടുത്താന്‍ മാത്രം ശക്തിയില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറുവാദം.

Top