മിയാമി: കടലിനടിയില്‍ നീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയ്ക്ക് സ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലച്ചിത്ര നടിയാണ് ആക്രമിക്കപ്പെട്ടത്. ഫ്‌ളോറിഡയിലെ തീരത്ത് സ്രാവുകള്‍ നിറഞ്ഞ സ്ഥലത്തു ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം.
കടലില്‍ നങ്കൂരമിട്ട ബോട്ടില്‍ ചിത്രീകരണം ആരംഭിക്കവേ മോളി വളരെ സന്തോഷത്തിലായിരുന്നു. ശരീരം ഇളക്കി ചിരിച്ചുകൊണ്ടാണ് നായിക കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. സ്രാവിന്റെ ആക്രമണം ചെറുക്കാനായി ഇരുമ്പു കൂട്ടിലാണ് നടി കടലിലേക്ക് ഇറങ്ങിയത്.
നടി വെള്ളത്തിനടിയിലെത്തി സെക്കന്‍ഡുകള്‍ക്കകം കണങ്കാലില്‍ സ്രാവ് കടിക്കുകയായിരുന്നു. ഇരുമ്പുകൂട്ടില്‍നിന്ന് മോളി കാലു വെളിയിലേക്കിട്ടതാണ് അപകടത്തിനു കാരണം. ഉടന്‍തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ മോളിയെ വലിച്ചുകയറ്റി. പേടിയും വേദനും സഹിക്കാതെ മോളി അലറിക്കരയുകയായിരുന്നു.
പത്തടി നീളമുള്ള സ്രാവാണ് മോളിയെ ആക്രമിച്ചത്. മോളിയുടെ കാലിലെ മുറിവിന് 20 സറ്റിച്ചുകള്‍ വേണ്ടിവന്നു. കാംസോഡ എന്ന നിലചിത്രനിര്‍മ്മാണ കമ്പനിക്കുവേണ്ടിയായിരുന്നു ഷൂട്ടിങ്. അപകടത്തിനു പിന്നാലെ ഷൂട്ടിങ് നിര്‍ത്തി.
കാലിലെ മുറിവ് ഉണങ്ങിവരുകയാണെന്നും പിന്തുണ നല്കിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതായും മോളി പറഞ്ഞു. ഭാഗ്യത്തിന് 20 തുന്നിക്കെട്ടലേ വേണ്ടിവന്നുള്ളൂ. എന്തൊക്കെയായാലും തനിക്കുണ്ടായത് വലിയോരു അനുഭവമാണെന്നും എല്ലാവരോടും പറയാന്‍ ഒരു കഥയായിയെന്നും മോളി കൂട്ടിച്ചേര്‍ത്തു.