ഇറാന്‍ ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ക്യാന്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി.കറുപ്പ് നിറത്തിലുള്ള ഗൗണും കഴുത്തില്‍ കയറുകൊണ്ടുള്ള കുരുക്കുമിട്ടാണ് വേറിട്ട പ്രതിഷേധം മഹ്ലാഗ നടത്തിയത്.
വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്ത് കുരുക്കുള്ള തരത്തിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറാനിലെ ഭരണകൂടത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് മഹ്ലാഗ ഈ പ്രവൃത്തിയിലൂടെ.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മഹ്ലാഗ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇറാനിലെ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധ സൂചകമായി ചെയ്ത മോഡലിങ് ലക്ഷണക്കണക്കിന് പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 22 കാരിയായ മഹ്സ അമിനി ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്നും പലയിടത്തും തുടരുകയാണ്. ഇതിനിടയിലാണ് മഹ്ലാഗ ജബേരിയുടെ ക്യാന്‍ വേദിയിലെ പരസ്യ പ്രതിഷേധം.