ഉർവശീ ശാപം ഉപകാരമായി; മുഖത്ത് അസാധാരണ മറുകുമായി ജനിച്ച ബ്രസീലിയന്‍ സുന്ദരി ഇന്ന് മോഡലിംഗിലെ സൂപ്പര്‍താരം

മോഡലിങ് രംഗത്തു തിളങ്ങാന്‍ പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് വയ്പ്പ്. എന്നാല്‍ അത്തരം ചിന്താഗതികളെയൊക്കെ കാറ്റില്‍പ്പറത്തിയാണ് മരിയാന മെന്‍ഡെസ് എന്ന ഇരുപത്തിനാലുകാരി ഇന്ന് വിജയകരമായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള മോഡലുകളില്‍ നിന്നും മരിയാനയെ വ്യത്യസ്തയാക്കുന്നത് എന്താണെന്നല്ലേ? അത് മരിയാനയുടെ മുഖത്ത് അസാധാരണ വലിപ്പത്തിലുള്ള ആ മറുകു തന്നെയാണ്. ബ്രസീല്‍ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെ കണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന ആ കറുത്ത മറുക് കുട്ടിക്കാലം തൊട്ടേ അവളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തിയിരുന്നു.

mariana1

ഇരുപതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. ത്വക്കിനുള്‍വശത്തായി അസാധാരണമാം വിധത്തില്‍ നിറക്കൂടുതലുണ്ടാവുകയും തല്‍ഫലമായി ബാധിക്കപ്പെട്ട പ്രദേശമാകെ കറുത്തിരുണ്ടു പോവുകയും ചെയ്യുന്നതാണ് അവസ്ഥ. മരിയാനയുടെ മറുക് കാരണം അവള്‍ ഭാവിയില്‍ കളിയാക്കപ്പെടുമോയെന്നും ഒറ്റപ്പെടുമോ എന്നും ഭയന്ന വീട്ടുകാര്‍ അഞ്ചാം വയസില്‍ അവള്‍ക്കൊരു ലേസര്‍ സര്‍ജറിക്കു വിധേയയാക്കി. മറുകിന്റെ തെളിച്ചം കുറയ്ക്കലായിരുന്നു ലക്ഷ്യം. പക്ഷേ ഏതാനും സെഷനുകള്‍ കഴിഞ്ഞപ്പോഴും മരിയാനയുടെ മറുകിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. അതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്നാണ് മരിയാന പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്ത മരിയാന മോഡലിങ്ങിന്റെ ലോകത്തേക്കും സധൈര്യം കാലെടുത്തുവച്ചു. ഇന്ന് സ്‌റ്റൈലിസ്റ്റ് കൂടിയായ മരിയാനയ്ക്ക് തന്റെ മറുകിനെക്കുറിച്ചോര്‍ത്ത് തെല്ലും വിഷമമില്ല, എന്നാലോ ഏറെ അഭിമാനവുമുണ്ടുതാനും. ”ഞാന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. ചിലരൊക്കെ ഇതു കാണാന്‍ വളരെ വൃത്തികേടാണെന്നുവരെ പറഞ്ഞിട്ടുണ്ട്.

mariana-2

അതും എന്നെ അലട്ടിയിട്ടില്ല. അതവരുടെ അഭിപ്രായം മാത്രമല്ലേ… ഞാന്‍ കരുതുന്നത് ഈ മറുകു സുന്ദരമാണെന്നാണ്. ആദ്യമായി കാണുന്നവര്‍ എപ്പോഴും ഈ മറുകിനെക്കുറിച്ച് ചോദിക്കാനേ നേരമുണ്ടാവുകയുള്ളു. ചിലരുടെ വിചാരം ഇതു മേക്അപ്പോ ടാറ്റൂ ചെയ്തതോ ഒക്കെ ആകുമെന്നാണ്. എ?ന്തായാലും ഞാന്‍ ഈ മറുകില്‍ അഭിമാനിക്കുന്നവളാണ്. കാരണം അത് എന്റെ ഭാഗം തന്നെയാണ്”- മരിയാന പറയുന്നു

Top