പ്രശസ്ത പാക് മോഡൽ അനൂം തൂങ്ങിമരിച്ച നിലയിൽ

ഇസ്ലാമാബാദ്: പ്രശസ്ത പാക്കിസ്ഥാൻ മോഡൽ അനൂമിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷാദ രോഗിയായ അനൂം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു അനുമിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് മോഡല്‍ ജീവിച്ചിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാനസികസമ്മര്‍ദം കാരണം അനും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് നവിദ് അഹ്മദ് പൊലീസിനോട് പറഞ്ഞു. മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകാനിരിക്കവെയാണ് മോഡല്‍ അത്മഹത്യ ചെയ്തതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

ഡോക്ടറുടെ പക്കല്‍ പോകാം എന്ന് താന്‍ പറഞ്ഞപ്പോള്‍ മുറിയില്‍ കയറി വാതില്‍ അടച്ച അനും ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും ഭര്‍ത്താവ് പൊലീസിന് മൊഴി നൽകി. വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങി കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും ഭര്‍ത്താവ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.മോഡലിന്റെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top