ലോസാഞ്ചലസ്: വസ്ത്ര ബഹിഷ്‌കരണമൊന്നും അമേരിക്കയില്‍ വലിയ വാര്‍ത്തയല്ല. പലപ്പോഴും പല സമരത്തിന്റെയും ഭാഗമായും മറ്റും വസ്ത്രമില്ലാതെ ആള്‍ക്കാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ ബീച്ചില്‍ ഒരാള്‍ അങ്ങനെ വന്നുപെട്ടാലെന്താകും അവസ്ഥ. ഇതറിയാനുള്ള പരീക്ഷണത്തിന് ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ഒരു സുന്ദരി ബീച്ചിലിറങ്ങിയത് കാഴ്ചയായി. പരീക്ഷത്തിന് പിന്നില്‍ ഒരു പത്രസ്ഥാപനമായിരുന്നു.
ബീച്ചില്‍ ഒരു സുന്ദരി പൂര്‍ണ നഗ്‌നയായി നടന്നാല്‍ ഇങ്ങനെ അത്രപേര്‍ ശ്രദ്ധിക്കും എന്നറിയാനുള്ള ഒരു പരീക്ഷണം ബ്രിട്ടനിലെ ഡെയ്ലി മെയില്‍ പത്രം നടത്തി. ലോസാഞ്ചലസിലെ വെനീസ് ബീച്ചിലായിരുന്നു പരീക്ഷണം. മുമ്പ് ഡെയ്ലി മെയില്‍ ബ്രിട്ടനിലെ തെരുവുകളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ലോസാഞ്ചലസിലെ ബീച്ചില്‍ ക്രിസ്റ്റല്‍ ഈസ്റ്റ്മാന്‍ എന്ന 24കാരി മോഡലാണ് ധീരപരീക്ഷണത്തിനു തയാറായത്. അരയില്‍ ചെറിയ അടിവസ്ത്രം ക്രിസ്റ്റല്‍ ധരിച്ചിരുന്നു. എന്നാല്‍ മുട്ടുവരെ ഇറക്കമുള്ള നിക്കറും അരയ്ക്കു മുകളില്‍ ബ്ലൗസും ശരീരത്തില്‍ വരച്ചുപിടിപ്പിക്കുകയായിരുന്നു. കണ്ടാല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നേ തോന്നൂ.
ഒറ്റയടിക്ക് ആളുകളുടെ ശ്രദ്ധ നേടാന്‍ ക്രിസ്റ്റലിന് ആയില്ല. എന്നാല്‍ ചിലര്‍ വസ്ത്രം വരച്ചുചേര്‍ത്തിരിക്കുന്നതാണെന്നു തിരിച്ചറിയുകയും വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുകയും ചെയ്യുകയുണ്ടായി. പലര്‍ക്കും താന്‍ നഗ്‌നയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ക്രിസ്റ്റല്‍ തന്നെ പറയുന്നു. ഒരു കടയിലെ സ്ത്രീ തന്നെ വിളിച്ച് അകത്തു കയറ്റാന്‍ നോക്കി. കയ്യില്‍ പണം ഇല്ലെന്നു പറഞ്ഞിട്ടും അവര്‍ അകത്തേയ്ക്കു ക്ഷണിച്ചു. താന്‍ ഒന്നും ധരിച്ചിട്ടില്ലെന്നു പറഞ്ഞിട്ടും ആ സ്ത്രീയ്ക്ക് മനസിലായില്ലെന്ന് ക്രിസ്റ്റല്‍ കൂട്ടിച്ചേര്‍ത്തു.
വസ്ത്രമില്ലാതെ നടക്കുക വളരെ രസമുള്ള കാര്യമാണെന്നും ക്രിസ്റ്റല്‍ പറയുന്നു. നമ്മള്‍ മോചിതയാക്കപ്പെട്ടപോലെ തോന്നും. വസ്ത്രമില്ലാതെ നടക്കുന്നത് സുഖകരമാണെങ്കിലും അന്തരീക്ഷത്തിലെ തണുപ്പ് ചെറിയ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ക്രിസ്റ്റല്‍ പറഞ്ഞു.