സ്‌പെഷ്യൽ ന്യൂസ് ഡെസ്‌ക്
മോസ്‌കോ: സുന്ദരിയാണ്, കാമുകിയുമാണ്.. പക്ഷേ, ആർഭാടം താങ്ങാനാവാതെ വന്നാൽ പാവം കാമുകൻ എന്തു ചെയ്യും..! ഒടുവിൽ കാമുകിയിലെ ഉപേക്ഷിക്കുക തന്നെ ചെയ്യേണ്ടി വന്നു. റഷ്യയിലെ ഹൈ ഗ്ലാമറസായ മോഡലുകൾ അടക്കമുള്ള മുപ്പതോളം കാമുകിമാരെയാണ് കാമുകനും രാജ്യത്തെ വമ്പൻ വ്യവസായിയുമായി കോടീശ്വരൻ ഉപേക്ഷിച്ചിരിക്കുന്നത്.
ഈ കാമുകിമാരെല്ലാം കോടീശ്വരന്റെ സേവനം നഷ്ടമായതോടെ റഷ്യൻ ഡേറ്റിങ് വെബ് സൈറ്റായ ഷുഗർ ഡാഡിയിൽ പേര് രജിസ്റ്റർ ചെയ്തു. മികച്ച പണം വാഗ്ദാനം ചെയ്യുന്നവർക്കു തങ്ങളുടെ സേവനം ഈ കാമുകിമാർ ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു തന്റെ കാമുകിമാരുടെ ചിലവുകൾ താങ്ങാനാവാതെ വന്നതോടെയാണ് ഇദ്ദേഹം ബന്ധം ഉപേക്ഷിച്ചതെന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശദീകരിക്കുന്നത്.
മുപ്പതോളം കാമുകിമാരുണ്ടായിരുന്ന ഇദ്ദേഹത്തിനു ഒരു ആഴ്ച 50,000 ഡോളറാണ് ഇവർക്കു വേണ്ടി മാത്രം മാറ്റി വയ്‌ക്കേണ്ടി വരുന്നത്.
ഇദ്ദേഹത്തിന്റെ മുൻ ഹെയർ ഡ്രസറും ഇപ്പോഴത്തെ കാമുകിയുമായ മരിയ കാപ്‌സ്‌ക്രോവെസ്‌കിയുടെ ചിത്രം സഹിതമാണ ഇപ്പോൾ റഷ്യൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരാണ് ഇപ്പോഴുണ്ടായ ദുരനുഭവം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറയാൻ തയ്യാറായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും വരുമാനം നിലയ്്ക്കുകയും ചെയ്തതോടെ ഇവർ വീണ്ടും തന്റെ മോഡലിങ്ങിലേയ്ക്കു തിരിഞ്ഞതോടെയാണ് മാധ്യമങ്ങൾ വിഷയം ശ്രദ്ധിച്ചത്.
ഓരോ ദിവസവും ലക്ഷ്യറി ഹോട്ടലുകളിൽ കാമുകിമാർക്കു പാർട്ടിയും, താമസവുമാണ് റഷ്യയിലെ ഭീമൻ കോടീശ്വരൻ ഒരുക്കി നൽകിയിരിക്കുന്നത്. കോടീശ്വരനിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ഇവർ റഷ്യയിലെ പ്രശസ്തമായ വെബ്‌സൈറ്റായ ഷുഗർ ഡാഡിയിൽ തന്റെ പരസ്യവും നൽകിയിരുന്നു. ഏറെ ഹോട്ടായ ചിത്രങ്ങൾ സഹിതമായിരുന്നു ഈ മോഡൽ തന്റെ സേവനം നൽകുമെന്നു വാഗ്ദാനം ചെയ്ത ചിത്രങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.
ഇദ്ദേഹത്തിന്റെ കാമുകിമാരിൽ ഏറെപ്പേരും തങ്ങളുടെ ചിത്രങ്ങൾ പുതിയ ഡേറ്റിങ് വെബ് സൈറ്റായ ഷുഗർ ഡാഡിയിൽ നൽകിയിട്ടുണ്ട്.