ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഒരു വര്‍ഷം മാത്രം വിദേശ രാജ്യങ്ങല്‍ സന്ദര്‍ശിക്കാന്‍ ചെലവാക്കിയത് 510 കോടി രൂപ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2014 15) പ്രധാനമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളുടെ വിദേശ യാത്രകള്‍ക്ക് മാത്രം 351.6 കോടി രൂപ ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നാണ് കണക്ക്. ഉദ്യോഗസ്ഥരുടെ യാത്രയും ഇതില്‍ ഉള്‍പ്പെടും. ലോക്‌സഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കണക്ക് അവതരിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം 302 കോടി ചെലവാക്കി. പട്ടികയില്‍ ആഭ്യന്തര വകുപ്പാണ് രണ്ടാമത്. മൂന്നും നാലും അഞ്ചും സ്ഥാനത്ത് ബഹിരാകാശ വകുപ്പും വ്യോമയാന മന്ത്രാലയവും വിനോദ സഞ്ചാര വകുപ്പുമാണ്. 201314 വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ് ഈ 510 കോടിയെന്ന ഈ കണക്ക്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 201213ല്‍ 593 കോടി രൂപയാണ് വിദേശ വിമാന യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ചെലവിച്ചത്. 201314ലും കോണ്‍ഗ്രസ് നേതൃത്വത്തിലെ സര്‍ക്കാര്‍ തന്നെയാണ് ഭരണം നടത്തിയിരുന്നത്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം കോമേഴ്‌സ്, സാമ്പത്തിക കാര്യം, ആണവകാര്യ ശാസ്ത്ര സാങ്കേതികം, ടെലികമ്മ്യൂണിക്കേഷന്‍സ്, ഡിഫന്‍സ്, വ്യവസായം, ഐടി, റവന്യൂ, കൃഷി, പ്ലാനിങ്, സാസ്‌കാരികം, ഐ ആന്‍ഡ് ബി, തൊഴില്‍, ആരോഗ്യം എന്നീ വകുപ്പുകള്‍ ഒരു കോടിയിലധികം രൂപ വിദേശ യാത്രയ്ക്കായി ചെലവിട്ടു.