ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്റര്‍നെറ്റില്‍ സ്റ്റാര്‍ ആണെന്ന് ടൈം മാഗസിന്‍. ഇന്റര്‍നെറ്റ് ലോകത്ത് ജനങ്ങളെ സ്വാധീനിച്ച 30 പേരുടെ പേരാണ് റാങ്ക് നിശ്ചയിച്ചിട്ടില്ലാത്ത പട്ടികയില്‍ ഉള്ളത്. മോദിയെ കൂടാതെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്, ടിവി താരം കിം കാദര്‍ഷിയന്‍ അവരുടെ ഭര്‍ത്താവ് കയാന്‍ വെസ്റ്റ്, എഴുത്തുകാരന്‍ ജെ.കെ. റൗളിങ്, മുന്‍ ഒളിംപിക് താരം കെയ്റ്റ്‌ലന്‍ ജെനര്‍, ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും പട്ടികയിലുണ്ട്. ലോകം മുഴുവനുള്ള വ്യക്തികളില്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തികളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണയും മോദി ലിസ്റ്റില്‍ ഉണ്ടായിരുന്നു.നയതന്ത്രത്തില്‍ പോലും മോഡി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു. ജനസ്വാധീനമുള്ള വ്യക്തികളില്‍ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടെന്നും മാഗസിന്‍ പറയുന്നു. നരേന്ദ്ര മോദിക്ക് 18 മില്യണിലധികം ഫോളോവേഴ്‌സ് ട്വിറ്ററിലുണ്ട്. 32 മില്യണ്‍ ഫെയ്‌സ്ബുക്ക് ലൈക്കുകളും മോഡിക്ക് ഉണ്ട്. വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതിനും പുറത്തുവിടുന്നതിനും മോഡി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും ടൈം മാഗസീന്‍ ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനിലെ അപ്രതീക്ഷിത സന്ദര്‍ശനവും ഷെരീഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതുമാണ് ഇതിനുള്ള ഉദാഹരണമായി പറഞ്ഞത്. ഇടയ്ക്ക് മോഡിക്ക് പറ്റിയ അബദ്ധവും വാര്‍ത്തകള്‍ക്കിടയായെന്ന് ടൈം സൂചിപ്പിക്കുന്നു. അഫ്ഗാന്‍ പ്രസിഡന്റിന് പിറന്നാള്‍ സന്ദേശം തെറ്റായ ദിവസം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇതിനുള്ള ഉദാഹരണമായി പറയുന്നത്.