ന്യൂഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ചതായി പരാതി. കഴിഞ്ഞ വര്‍ഷത്തെ അന്തര്‍ദേശീയ യോഗ ദിനത്തിലും മോദി അമേരിക്ക സന്ദര്‍ശിച്ച വേളയിലുമാണ് ദേശീയ പതാകയെ അപമാനിച്ചതായി പരാതിയുള്ളത്. മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ജഡ്ജി സ്നിഗ്ധ സര്‍വാരിയ ഉത്തരവിട്ടത്. 1971ലെ ദേശീയപതാകയെ അപമാനിക്കുന്നതിന് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും 2002 ലെ ഫഌഗ് കോഡ് നിയമപ്രകാരവുമാണ് മോദിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്.
അന്തര്‍ദേശീയ യോഗ ദിനത്തില്‍ മോദി ദേശീയ പതാക കര്ച്ചീഫായി ഉപയോഗിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ദേശീയ പതാകയില്‍ ഒപ്പിടുകയും ചെയ്തിരുന്നു. ആശിഷ് ശര്‍മ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക