ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിനിടെ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് വെറും 42 വിദേശാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടുവര്‍ഷത്തിനുള്ളില്‍ 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.
95 ദിവസമാണ് മോദി വിദേശത്ത് സന്ദര്‍ശനം നടത്തിയത്. നാല്‍പ്പത് രാജ്യങ്ങള്‍ മോദി ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്.
വിദേശ യാത്രകളില്‍ സമയം ലാഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയിരുന്നത് വിമാനങ്ങളില്‍ തന്നെയായിരുന്നു. അടുത്തിടെ ബെല്‍ജിയംയുഎസ് സൗദി അറേബിയ സന്ദര്‍ശനത്തിനിടെ രണ്ടു രാത്രികളില്‍ മാത്രമാണ് മോദി വിദേശ ഹോട്ടലുകളില്‍ കഴിഞ്ഞത്. വാഷിങ്ടണിലും റിയാദിലുമായിരുന്നത്.
97 മണിക്കൂര്‍ നീണ്ടതായിരുന്നു യുഎസിലെ സന്ദര്‍ശനം. പ്രധാനമന്ത്രി വിമാനത്തില്‍ ഉറങ്ങാന്‍ തയാറായിരുന്നില്ലെങ്കില്‍ ആറു ദിവസങ്ങള്‍ കഴിഞ്ഞാലും തിരിച്ചെത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോട്ടലുകളില്‍ താമസിക്കുന്ന രാത്രികള്‍ ഉപയോഗപ്രദമല്ലെങ്കില്‍ അത് യാത്രയ്ക്ക് ഉപയോഗിച്ചുകൂടെയെന്നാണ് മോദിയുടെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരുന്നു മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം.