പ്രധാനമന്ത്രി കൊല്ലത്ത് എത്തി; ദുരന്തഭൂമിയില്‍ മോഡി

ന്യൂഡല്‍ഹി: കൊല്ലം പരവൂരില്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി കൊല്ലത്തേക്ക് ഹെലികോപ്റ്ററിലാണ് വന്നത്. കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

സ്‌ഫോടനത്തില്‍ പരുക്കേറ്റ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചിരിക്കുന്ന കൊല്ലം ജില്ലാ ആശുപത്രി മോദി സന്ദര്‍ശിക്കും. അപകടം നടന്ന സ്ഥലവും മോഡി സന്ദര്‍ശിക്കും.
തിരുവനന്തപുരത്തെത്തിയ മോദിയെ ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തിനൊപ്പമാണ് മോദി എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം ക്ഷേത്രത്തിലെ അപകട വാര്‍ത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനൊപ്പം എന്റെ പ്രാര്‍ഥനകളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളുമെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് കേരളത്തിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

Top