മോഡിയെ അട്ടിമറിക്കാൻ ആർ.എസ്.എസ്; കേന്ദ്ര സർക്കാർ ഹിന്ദു വിരുദ്ധമെന്ന് സംഘപരിവാർ; ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിൽ മോദി പരാജയം

പൊളിറ്റിക്കൽ ഡെസ്‌ക്‌സ്

ന്യൂഡൽഹി: ഹിന്ദുത്വ സംഘടനകളുടെ അനുഗ്രഹത്തോടെ അധികാരത്തിലെത്തിയ നരേന്ദ്രമോദിക്കെതിരെ സംഘപരിവാർ അടിത്തട്ടിൽ ചരടുവലി തുടങ്ങി. 2019 ൽ മോദിയെ അട്ടിമറിക്കാനുള്ള തന്ത്രത്തിനാണ് ഇപ്പോൾ ആർഎസ്എസ് അടക്കമുള്ളവർ അണിയറയിൽ തന്ത്രം ഒരുക്കുന്നത്. അയോധ്യയിൽ ക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളിൽ മോദി പാലിക്കുന്ന മൗനമാണ് ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മോദിഭരണം കോർപ്പറേറ്റുകൾക്കു വേണ്ടി മാത്രമുള്ളതായെന്നും ആർഎസ്എസ് വിലയിരുത്തുന്നു.
നരേന്ദ്രമോദി നാലു വർഷം മുൻപ് അധികാരത്തിൽ എത്തുമ്പോൾ ബിജെപിക്കു പിൻതുണ നൽകിയിരുന്നത് ആർഎസ്എസ് ആയിരുന്നു. സംഘത്തിന്റെ തണലിലായിരുന്നു അന്നു ബിജെപി കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും അധികാരവും ഭരണവും പിടിച്ചെടുത്തത്. എന്നാൽ, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തതോടെ ബിജെപി സ്വന്തം നിലയിൽ വളർന്നതും, ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും സ്ഥാനം നൽകാത്തതും സംഘത്തിലെ ഒരു വിഭാഗത്തിനിടയിൽ കടുത്ത അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. ഇതിനിടെയാണ് യുപിയിൽ ബിജെപിയ്ക്കു ബദലായി സംഘപരിവാർ സംഘടനയുടെ കാര്യക്കാരനായ യോഗി ആദിത്യനാഥിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ആർഎസ്എസ് തുനിഞ്ഞിറങ്ങിയത്. ചെറുപ്പക്കാരനായ യോഗിയെ യുപി പോലൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാക്കുന്നതിനു മുൻകൈ എടുത്തതും മോദിയെ ചെറുക്കുന്നതിനു വേണ്ടിയാണ്.
മോദിയും അമിത്ഷായും ബിജെപിയുടെ അധികാരം പൂർണമായും പിടിച്ചെടുതത്തോടെ ബിജെപി രാഷ്ട്രീയത്തിൽ കോർപ്പറേറ്റ് വത്സകരണം പൂർത്തിയായെന്നു സംഘപരിവാർ സംശയിക്കുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ ഹിന്ദുക്ഷേത്രം അടക്കമുള്ള അജണ്ടയിൽ നിന്നും മോദിയും സംഘവും പിൻതിരിഞ്ഞതായാണ് ആർഎസ്എസ് നേതൃത്വം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ 2019 ൽ മോദിയെ അട്ടിമറിക്കുന്നതിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top