ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും; സര്‍വെ റിപ്പോര്‍ട്ട്

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുമെന്ന് സര്‍വേ. റോയിട്ടേഴ് സര്‍വേയിലാണ് ബി.ജെ.പി.യുടെ വിജയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നുള്ള റിപ്പോര്‍ട്ടുള്ളത്. അതേസമയം നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ പങ്കെടുത്ത സര്‍വേയില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. തൊഴിലില്ലായ്മ നിരക്ക്, ജി.ഡി.പി വളര്‍ച്ച, എന്നിവയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ ഇവര്‍ക്ക് വിശ്വസനീയമായി തോന്നി. 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധരാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസനീയമാണെന്നാണ് വിലയിരുത്തിയത്. അതേസമയം 47 ശതമാനം സാമ്പത്തിക വിദഗ്ദര്‍ക്കും ഇവ വിശ്വസനീയമായി തോന്നിയില്ല. നാളെ പ്രഖ്യാപിക്കുന്ന ധന നയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറച്ചേക്കും. കാല്‍ ശതമാനം ഇളവ് റിപ്പോ നിരക്കില്‍ ഇത്തവണയും പ്രതീക്ഷിക്കുന്നതായി സര്‍വേ പറുന്നു. മോദി സര്‍ക്കാര്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക്, തൊഴിലില്ലായ്മ നിരക്ക് എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് പുറത്തുവിട്ടുവെന്ന തരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് സര്‍വേസര്‍വെ ചൂണ്ടിക്കാട്ടുന്നത്.

Top