മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദിയുടെ വിദേശയാത്ര മൊബൈല്‍ ഗെയിമിന്റെ രൂപത്തിലും പുറത്തിറങ്ങി!..ഒരോ രാജ്യത്തു നിന്നും മറ്റു രാജ്യത്തേയ്ക്കുള്ള മോദിയുടെ യാത്രയെ പിന്തുടരുന്ന ഗെയിമിന്റെ പേര് ‘ഭാഗ് മോദി ഭാഗ്’ എന്നാണ്.
മോദിയുടെ ആനിമേഷന്‍ രൂപത്തിന്റെ ട്രാക്കിലൂടെ ഓട്ടം, പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിച്ച ഭൂട്ടാനില്‍ നിന്നാണ് ആരംഭിക്കുന്നത്. തടസങ്ങളായി നിരവധി ഹര്‍ഡിലുകള്‍ ഓട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടും. വീഴാതെ ഓരോ രാജ്യം പൂര്‍ത്തിയാക്കുമ്പോള്‍, കളിക്കാര്‍ക്ക് മൂന്ന് ലൈഫ് ലഭിക്കും.നാസിക്കിലെ വിന്‍ജിത്ത് ടെക്നോളജീസാണ് ഗെയിം രൂപകല്‍പ്പന ചെയ്തത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലുള്ള മൊബൈലുകളിലും ടാബ്ലെറ്റുകളിലും സൗജന്യമായി ഗെയിം ലഭ്യമാകും.മോഡിയുടെ യാത്രയ്ക്ക് ട്രാക്കില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നിരവധി ഹര്ഡിലുകളാണുള്ളത്. ഓരോ രാജ്യത്തും മൂന്നു ലൈഫ് വീതം ലഭിക്കുകയും ചെയ്യും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.