![](https://dailyindianherald.com/wp-content/uploads/2016/05/modi-1.png)
കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ ഒരു രാഷ്ട്രീയത്തിലും ഉള്‍പ്പെടാത്തെ പാവം ചെറുപ്പക്കാരനെ അതിദാരുണമാം വിധം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമോയെന്ന് നിങ്ങള്‍ ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമ രാഷ്ട്രീയത്തില്‍ കേരളം കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ ആക്രമണത്തില്‍ നമ്മുടെ ഒരുപാട് പ്രവര്‍ത്തകരെ നഷ്ടമായി. ഈ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സദാനന്ദന്‍ മാസ്റ്ററെന്നും മോദി പറഞ്ഞു. മാറിമാറി കേരളം ഭരിക്കുന്ന ഇടത്‌വലത് മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ പയറ്റുന്നത്. അഞ്ചു വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷം എല്‍.ഡി.എഫ് ഭരിക്കട്ടെ എന്നതാണ് ധാരണ. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മാറ്റം ഉണ്ടാവുമെന്നും മോദി പറഞ്ഞു.
പശ്ചിമബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി എന്നതാണ് ഇടത്‌വലത് മുന്നണികളുടെ നിലപാടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പശ്ചിമബംഗാളില്‍ പോയി അവരെ വാനോളം പുകഴ്ത്തുകയാണ്. കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനത ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെ തള്ളിക്കളയണം.
കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഇവിടെ മാറിമാറി ഭരിച്ചിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹാരം ഉണ്ടാക്കിയിട്ടില്ല. അവരുടെ ലക്ഷ്യം അഴിമതി നടത്തി പണം സമ്പാദിക്കുക എന്നതാണ്. കേരളത്തിന്റെ ഭാവി ശോഭനമാകണമെങ്കില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന രാ!ഷ്ട്രീയത്തെ സ്വീകരിക്കണം. ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ പുതിയൊരു ഇതിഹാസം രചിക്കണം.
സമൃദ്ധ കേരളം സുരക്ഷിത കേരളം സ്വച്ഛ കേരളം അഴിമതി രഹിത കേരളം ഇതാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്. ആയതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.