പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസയായി 68 പൈസയുടെ ചെക്കുകള്‍ അയച്ച് കര്‍ഷക പ്രതിഷേധം. ആന്ധ്രപ്രദേശിലെ റായല്‍സീമയിലെ കര്‍ഷകരാണ് 68 പൈസയുടെ 400 ചെക്കുകളുമായി പ്രതിഷേധം അറിയിച്ചത്. റായല്‍സീമ സുഖനീതി സാധന സമിതിയുടെ ആഭിമുഖ്യത്തിലാണ് നാല് ജില്ലകളിലെ കര്‍ഷര്‍ പ്രതിഷേധ ചെക്ക് അയച്ചത്. പ്രദേശത്തിലൂടെ മൂന്ന് നദികള്‍ ഒഴുകുന്നുണ്ടെങ്കിലും ഏറ്റവും അധികം കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന മേഖലകളിലൊന്നാണിത്. ജലക്ഷമാം തന്നെയാണ് പ്രധാന പ്രശ്നം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗ്മോഹന്‍ റാവുവും റായല്‍സീമയില്‍ നിന്നുള്ളവരാണെങ്കിലും കര്‍ഷകരുടെ പ്രശ്നങ്ങളോട് ഇവര്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്നാണ് ആരോപണം.
Tags: modi birthday gift